KKR VS CSK: ഏതവനാടാ പറഞ്ഞേ ഞങ്ങളെ കൊണ്ട് ചേസ് ചെയ്യാൻ സാധിക്കില്ലെന്ന്; ഏഴ് വർഷത്തിന് ശേഷം 180 റൺസ് പിന്തുടർന്ന് ജയിച്ച് ധോണിപ്പട

7 വർഷത്തിന് ശേഷം 180 മുകളിൽ റൺസ് ചേസ് ചെയ്ത് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ കൊൽക്കത്തയുടെ പ്ലെ ഓഫ് സാധ്യതകൾക്ക് നിറം മങ്ങി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസ് നേടി. അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിഗിൽ ചെന്നൈയുടെ പ്രധാന അഞ്ച് വിക്കറ്റുകളും പവർപ്ളേയിൽ തന്നെ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

എന്നാൽ ചെന്നൈക്ക് വേണ്ടി ദേവാൾഡ് ബ്രെവിസ്, ശിവം ദുബൈ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് പണിയായത്. ബ്രെവിസ് നാലു ഫോറും നാലു സിക്‌സും അടക്കം 52 റൺസ് അദ്ദേഹം നേടി. ശിവം ദുബൈ 40 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 45 റൺസും നേടി. മത്സരത്തിന്റെ അവസാന നിമിഷം എം എസ് ധോണി 17 പന്തിൽ ഒരു സിക്സ് അടക്കം 18 റൺസ് നേടി ടീമിന് വിജയം സമ്മാനിച്ചു.