ഇന്ത്യന്‍ സ്പിന്നര്‍മാരെ ഒതുക്കാന്‍ ഉപായം പറഞ്ഞ് കിവി ഇതിഹാസം

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ഒതുക്കാന്‍ ന്യൂസിലന്‍ഡിന് ഉപായം പറഞ്ഞ് ഇതിഹാസ താരം ഡാനിയേല്‍ വെറ്റോറി. വലിയ ലീഡ് നേടിയാല്‍ മാത്രമേ ഇന്ത്യന്‍ സ്പിന്നര്‍മാരെ മത്സരത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കുകയുള്ളൂവെന്ന് വെറ്റോറി പറഞ്ഞു.

ന്യൂസിലന്‍ഡിന് മികച്ച തുടക്കം ലഭിച്ചു. അവരത് മുതലെടുക്കണം. പിച്ച് വരുംദിവസങ്ങളില്‍ മെച്ചപ്പെടും. അതിനാല്‍ വലിയ ലീഡ് ഉറപ്പിക്കണം- വെറ്റോറി പറഞ്ഞു.

പിച്ചിന്റെ സ്വഭാവം കാണ്‍പൂരിലെ മത്സരഫലത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഇന്ത്യന്‍ സ്പിന്നര്‍മാരെ കളിയില്‍ നിന്ന് അകറ്റണമെങ്കില്‍ കിവികള്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കേണ്ടതുണ്ടെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.