ഞാനും ബ്രോഡിനെ പോലെ തഴയപ്പെട്ടിട്ടുണ്ട്: ആര്‍. ആശ്വിന്‍

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യങ്ങളോട് പ്രതികരിച്ച് ആര്‍ അശ്വിന്‍. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ 500 വിക്കറ്റ് നേട്ടവും അതിന് മുമ്പ് അദ്ദേഹം നേരിട്ട പ്രതിസന്ധിയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അശ്വിന്റെ പ്രസ്താവന. അഞ്ച് വിക്കറ്റ് നേടിയില്ലെങ്കില്‍ ടീമില്‍ നിന്ന് തഴയപ്പെടുന്ന അവസ്ഥ ഭീകരമാണെന്ന് അശ്വിന്‍ പറയുന്നു.

“ടീമില്‍ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം നിരാശ തോന്നാറുണ്ട്. കളിക്കളത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയാം. കാരണം സ്‌പോര്‍ട്‌സ് അങ്ങനെയാണ്. ബ്രോഡിനെ നമുക്ക് ഉദാഹരണമായെടുക്കാം. അദ്ദേഹം സതാംപ്റ്റണില്‍ നടന്ന ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റിലും മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഞാനും അത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഒന്നെങ്കില്‍ അഞ്ചു വിക്കറ്റെടുക്കണം, അല്ലെങ്കില്‍ ടീമില്‍ നിന്ന് തഴയപ്പെടുമെന്നുള്ള അവസ്ഥ ഭീകരമാണ്.” അശ്വിന്‍ പറഞ്ഞു.

India in West Indies: Sunil Gavaskar

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അശ്വിന് യുവതാരങ്ങളുടെ വരവോടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. മോശം ഫോമും അശ്വിന് വിനയായി. യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും മിന്നുംപ്രകടനങ്ങള്‍ കാഴ്ച്ച വെച്ചതോടെ ടെസ്റ്റില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളിലേക്ക് മാത്രമായി അശ്വിന്‍ ഒതുങ്ങപ്പെട്ടു.

It

ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെക്കും കപില്‍ദേവിനും ഹര്‍ഭജനും ശേഷം നാലാം സ്ഥാനത്താണ് അശ്വിന്‍. 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 365 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. അതേസമയം വേഗത്തില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരം എന്ന റെക്കോഡ് അശ്വിന്റെ പേരിലാണ്. 66 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് അശ്വിന്റെ 350 വിക്കറ്റ് നേട്ടം.