ഐ.പി.എല്‍ വരെ കാക്കുന്നില്ല; സൂപ്പര്‍ താരം ഉടന്‍ ടീമിനൊപ്പം ചേരും, ഓസീസിന് ഞെട്ടല്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി കാത്തിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടെസ്റ്റ് പരമ്പരയുടെ അവസാന ഭാഗത്തില്‍ ജസ്പ്രീത് ബുംറ തന്റെ തിരിച്ചുവരവ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ബുംറ ബോളിംഗ് ആരംഭിച്ചു.

അതെ, ബുംറ നെറ്റ്സില്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങി. എല്ലാം നന്നായി നടക്കുമെന്നും അദ്ദേഹം യോഗ്യനായി മത്സരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഒരു ബിസിസിഐ വൃത്തം പ്രതികരിച്ചു. നാല് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം മുതല്‍ ബുംറ കളിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരത്തെ താരം ഐപിഎല്ലിലെ തിരിച്ചുവരികയുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

IND vs AUS Test, Jasprit Bumrah Injury, Border-Gavaskar Trophy, Jasprit Bumrah Bowling, India vs Australia LIVE, IND vs AUS LIVE, India vs Australia Test

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും.

അതേസമയം, ഒന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുറത്തായി. പുറത്തിനേറ്റ പരിക്ക് പൂര്‍ണ്ണമായി സുഖമാകാത്തതിനാലാണ് താരത്തിന്റെ പിന്മാറ്റം. എന്നിരുന്നാലും രണ്ടാം ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാട്കട്ട്.