ഐ.പി.എല്ലിനിടെ കോഹ്‌ലി ബോളിംഗ് രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചോ?; സംഭവിച്ചത് പറഞ്ഞ് ജാമിസണ്‍

ഐ.പി.എല്ലിനിടെ ഡ്യൂക്ക് ബോളില്‍ പരിശീലനം നടത്തണമെന്ന ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യം നിരാകരിച്ച സംഭവത്തില്‍ പ്രതികരണവുമായി ന്യൂസിലന്‍ഡ് താരം കെയ്ന്‍ ജാമിസണ്‍. ടീമില്‍ ഇരുവരുടെയും സഹതാരമായ ഡാന്‍ ക്രിസ്റ്റ്യനായിരുന്നു അന്നും നടന്ന സംഭവം വെളിപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനൊന്നും സംഭവിച്ചില്ലെന്നും ഡാന്‍ കുറച്ച് കാര്യങ്ങള്‍ കൈയില്‍ നിന്ന്ട്ട് പറഞ്ഞതാണെന്നും ജാമിസണ്‍ പറഞ്ഞു.

“ഡാന്‍ ഒരു നല്ല കഥയ്ക്കായി കുറച്ച് കാര്യങ്ങള്‍ കൂടുതല്‍ ചേര്‍ത്തതാണെന്ന് ഞാന്‍ കരുതുന്നു. അന്ന് ഞങ്ങള്‍ ചാമ്പ്യന്‍ഷിപ്പിനെയും ഡ്യൂക്ക് ബോളിനെയും കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അപ്പോള്‍ എന്റെ കൈയില്‍ ഡ്യൂക്ക് ബോളുണ്ടെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ ബോളെറിയണമെന്ന് ആവശ്യപ്പെടുകയോ, ഞാനത് നിരാകരിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല” ജാമിസണ്‍ പറഞ്ഞു.


നെറ്റ്സില്‍ ഡ്യൂക്ക് പന്തുകള്‍ ഉപയോഗിച്ച് പരിശീലനം നടത്താന്‍ കോഹ് ലി ജാമിസണെ ക്ഷണിച്ചെന്നും എന്നാല്‍ പറ്റില്ലെന്ന് ജാമിസണ്‍ പറഞ്ഞെന്നുമായിരുന്നു ഡാന്‍ ക്രിസ്റ്റ്യന്‍ പറഞ്ഞത്. എന്നാല്‍ ഇത് വെറും കെട്ടുകഥയാണെന്ന് പറഞ്ഞിരിക്കുകയാണ് ജാമിസണ്‍.

WTC Final: How Kyle Jamieson outfoxed his RCB captain Virat Kohli with a  perfect in-swinger on Day 3 - Sports News

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് ഇന്നിംഗ്‌സിലും കോഹ്‌ലിയെ ജാമിസണാണ് പുറത്താക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ സംഭവിച്ചത് ചൂണ്ടിക്കാട്ടി കോഹ് ലിയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. കോഹ് ലിയ്ക്ക് നേരെ ബോളെറിയാന്‍ ജാമിസണ്‍ തയ്യാറാകാതിരുന്നത് നല്ല തീരുമാനമാണെന്ന ടിം സൗത്തിയും പറഞ്ഞിരുന്നു.