ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം തന്റെ പേര് കാണുന്നത് തനിക്ക് വെറുപ്പാണെന്ന് ജെയിംസ് ആൻഡേഴ്‌സൺ

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം തന്റെ പേര് കാണുന്നത് തനിക്ക് വെറുപ്പാണെന്ന് വെളിപ്പെടുത്തി ഇം​ഗ്ലീഷ് ഇതിഹാസ പേസർ ജെയിം​സ് ആൻഡേഴ്‌സൺ. ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം പേര് പങ്കുവെക്കാൻ താൻ യോ​ഗ്യനാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ആൻഡേഴ്‌സൺ പറഞ്ഞു. താൻ സച്ചിനെ വളരെയധികം ബഹുമാനിക്കുന്നെന്ന് പറഞ്ഞ ആൻഡേഴ്സൺ ഇംഗ്ലണ്ടിനു വേണ്ടിയുള്ള തന്റെ അതുല്യമായ റെക്കോർഡിനെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണെന്നും പറഞ്ഞു.

“ട്രോഫിയുമായി അദ്ദേഹത്തോടൊപ്പം എന്നെ കാണുമ്പോൾ എനിക്ക് അതിന് പൂർണ്ണ യോ​ഗ്യതയില്ലെന്ന് തോന്നുന്നു. ഞാൻ  വളരെ ഉയർന്ന ബഹുമാനത്തോടെ കാണുന്ന താരങ്ങളിലൊരാണ് അദ്ദേഹം,” ജെയിംസ് ആൻഡേഴ്‌സൺ സ്കൈ സ്പോർട്സിൽ പറഞ്ഞു.

ക്രിക്കറ്റിൽ ഞാൻ നേടിയ നേട്ടങ്ങളെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ, ഇതെല്ലാം നേടിയത് ഞാനാണ് എന്ന് എനിക്ക് തോന്നുന്നില്ല എന്നത് വിചിത്രമാണ്. എന്റെ തല പ്രവർത്തിക്കുന്നത് അങ്ങനെയാണ്. ഇത്രയും കാലം കളിച്ചപ്പോൾ വന്ന കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” ആൻഡേഴ്‌സൺ കൂട്ടിച്ചേർത്തു.

Read more

ഇന്ത്യയും ഇംഗ്ലണ്ടും നിലവിൽ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ആദ്യ പതിപ്പാണിത്. അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം കളിച്ചു കഴിഞ്ഞു. ആദ്യ ടെസ്റ്റ് ഹെഡിംഗ്‌ലിയിലും, രണ്ടാമത്തേത് എഡ്ജ്ബാസ്റ്റണിലും, മൂന്നാമത്തേത് ലോർഡ്‌സിലും പൂർത്തിയായപ്പോൾ ഇം​ഗ്ലണ്ട് പരമ്പരയിൽ 2-1 ന് മുന്നിലിലാണ്.