ആദ്യമായിട്ടായിരിക്കും ഹസ്തദാനം കൊടുക്കാത്തതിന് ഒരു ടീമിന് സോഷ്യൽ മീഡിയയിൽ നിന്ന് ഇത്ര അഭിനന്ദനം കിട്ടുന്നത്, മത്സരം തോറ്റെങ്കിലും ആരാധക മനസ്സിൽ ജയിച്ച് സ്കോട്ട്‌ലൻഡ്; നേപ്പാൾ- സ്കോട്ട്‌ലൻഡ് മത്സത്തിലെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വെള്ളിയാഴ്ച കീർത്തിപൂരിൽ മൂന്ന് വിക്കറ്റിന് തോറ്റതിന് ശേഷം നേപ്പാളിന്റെ സന്ദീപ് ലാമിച്ചനെയുമായി ഹസ്തദാനം ചെയ്യാൻ സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ടീം വിസമ്മതിച്ചു. ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയിലെ മുൻ നേപ്പാൾ ക്യാപ്റ്റന്റെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും എതിരായ നിശബ്ദ പ്രതിഷേധമായാണ് ഇത് കാണുന്നത്. കളിക്ക് ശേഷം മറ്റെല്ലാ നേപ്പാൾ കളിക്കാരുമായും ടീം കൈ കൊടുത്തു, പക്ഷേ ബലാത്സംഗക്കേസ് പ്രതിയായ ലാമിച്ചാനുമായി അത് ചെയ്യാൻ വിസമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ലാമിച്ചനെ ഇപ്പോൾ ജാമ്യത്തിലാണ്. CAN (ക്രിക്കറ്റ് അസോസിയേഷൻ നേപ്പാൾ) ജാമ്യം അനുമതിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ പരമ്പരയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അനുമതി കൊടുക്കുക ആയിരുന്നു .

നമീബിയയിൽ നിന്നും സ്‌കോട്ട്‌ലൻഡിൽ നിന്നുമുള്ള കളിക്കാർ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു, ഇത് ലാമിച്ചാനെയുടെ സാന്നിധ്യത്തിൽ അവർ കണ്ട ബുദ്ധിമുട്ട് കൊണ്ടായിരുന്നു. മുമ്പത്തെ ഒരു മത്സരത്തിൽ, നമീബിയയുടെ കളിക്കാർ നേപ്പാളിന്റെ ലാമിച്ചാനെ ഉൾപ്പെടെയുള്ള കളിക്കാരെ കൈ കൊണ്ട് തട്ടിയെങ്കിലും ഹസ്തദാനം നടത്താൻ വിസമ്മതിച്ചു.

“നല്ല പ്രവർത്തിയാണ് ചെയ്തത് എന്നും ഇങ്ങനെ ഉള്ളവർക്ക് ഭരണകൂടം ശിക്ഷ കൊടുത്തില്ലെങ്കിലും പ്രതിഷേധം എങ്കിലും കാണിക്കുന്നത് നല്ലതാണെന്നും പറയുന്നു.”