അവസാനത്തെ പരമ്പര അല്ലെ, നല്ല രീതിയിൽ ആസ്വദിക്കുക; സൂപ്പർ താരത്തോട് ആരാധകർ; വിമർശനം ശക്തം

ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ആദ്യത്തെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പ്രതീക്ഷിച്ചത് മികച്ച തുടക്കമാണെങ്കിൽ കിട്ടിയത് നേരെ വിപരീതമായ പണിയാൻ. ഓപ്പണറുമാരായ വാർണർ – ഖവാജ സഖ്യത്തിന് രണ്ടക്കം കടക്കാൻ പോലും സാധിക്കാതെ മടങ്ങി, ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

“ഫ്ലാറ്റ് ട്രാക്ക് ബുള്ളിയാണ് വാർണറെന്നും ” ലോകത്തിലെ തന്നെ ഏറ്റവും ഓവർ റേറ്റഡ് തരാം ആണെന്നും വിമർശകർ പറയുന്നു. ഈ പരമ്പര അവസാനത്തെ ആണെന്നും നന്നായി ആസ്വദിക്കാനും ആരാധകർ താരത്തോട് പറയുന്നത്.