മോരും മുതിരയും ഇളകി ചേർക്കാൻ പറ്റാത്ത പോലെയാണ് ഹൈദരാബാദിന്റെ അവസ്ഥ, അബ്ദുൽ സമദ് തെളിയിച്ചു വീണ്ടും ഇതൊന്നും തനിക്ക് പറ്റിയ പണിയല്ലെന്ന്

ഇന്നലെ വിജയം അർഹിക്കുന്ന ടീം ഹൈദരബാദായിരുന്നു.തങ്ങളെ സമീപിച്ച വിജയത്തേ പുറം കാൽകൊണ്ടു തട്ടിത്തെറിപ്പിച്ചു സൺറൈസ് ഹൈദരാബാദ്.അവസാനം 5 ഓവറിൽ 38 റൺസ് മാത്രം വിജയലക്ഷ്യം പിന്തുടർന്ന സമയത്ത് ക്യാപ്റ്റൻ എയ്ഡെൻ മാർക്രത്തിൻ്റെ കോമഡി ഷോട്ട് എല്ലാം തകിടം മറിക്കുന്ന തരത്തിൽ ഔട്ടിൽ കലാശിച്ചു.

കൽക്കത്ത ബാറ്റിങ് സമയത്ത് സ്വന്തം ബൗളിംഗിൽ അവരുടെ ക്യാപ്റ്റൻ നിതീഷ്റാണയുടെ ക്യാച്ചെടുക്കാൻ 25 മീറ്ററിലധികം പിന്നോട്ടോടി എടുത്ത ക്യാച്ച് ഒരത്ഭുതം തന്നെയായിരുന്നു.അത്തരത്തിൽ തിരികെ പിടിച്ചു കൊണ്ടുവന്ന കളിയാണ്.പടിക്കൽ കലമുടച്ച് ഔട്ടായതിലൂടെ വിജയിക്കാനുള്ള അവസരം നഷ്ടമാക്കി
എന്നിട്ടും കൊൽക്കത്ത പറഞ്ഞു- “നോക്കൂ വിജയം ഞങ്ങൾക്കു വേണ്ടാ നിങ്ങൾ എടുത്തോളൂ,അത്തരത്തിൽ വീണ്ടും കളി കയ്യിലെത്തുന്നു.

ലാസ്റ്റ് 8 ബോളിൽ 10 റൺസ് അതും ആ ബോളിൽ ഫ്രീഹിറ്റ് ആ ബോൾ ബീറ്റു ചെയ്യുന്ന അബ്ദുൽ സമദ് വീണ്ടും വീണ്ടും ആവർത്തിച്ച് തെളിയിച്ചു താൻ ഈ പണിക്കു യോഗ്യനല്ലെന്ന്.19 ഓവറിലെ ലാസ്റ്റ് ബോളിൽ സിംഗിൾ എടുത്തു സ്ട്രൈക്ക് നിലനിർത്തി അബ്ദുൽ സമദ് ഇനി വേണ്ടത് 9 റൺസ് വരുൺ ചക്രവർത്തി
സമദിനെ വീഴ്ത്തി 5 റൺസ് വിജയം നേടിക്കൊടുക്കുന്നു കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് .

പ്രത്യക്ഷത്തിൽ മികച്ച താരങ്ങളുടെ നിരതന്നെയുണ്ട് ഹൈദരാബാദ് നിലയിൽ,ഹാരി ബ്രൂക്കിനെ പലരീതിയിൽ പരീക്ഷിച്ചു നോക്കുന്നുണ്ട് ടീം മാനേജ്മെന്റ് ,ശോകമാണ് അവസ്ഥ ഒരു സെഞ്ച്വറി നേടിയ ബ്രൂക്ക് അതിനു മുമ്പും പിമ്പും ദയനീയമാംവിതം പരാജയപ്പെടുന്നു. ഹൈദരാബാദ് ഹെഡ് കോച്ച് സാക്ഷാൽ ബ്രയാൽ ലാറയാണ് അദ്ദേഹത്തിന് ഈ ടീമിനേ ഒരു ദിശയിലേക്ക് നയിക്കാൻ എന്തുകൊണ്ടോ കഴിയുന്നില്ല, പഴയ ഒരു പ്രയോഗമുണ്ട് മോരും മുതിരയും ഇളക്കി ചേർക്കാൻ പറ്റില്ല വേറിട്ടു കിടക്കും.

ഹൈദരാബാദ് ടീമിൻ്റെ അവസ്ഥയും അതു തന്നെയാണ്. ഒന്നായി ഒരു ടീമായിട്ടു ലയിച്ചു ചേർന്നില്ല അതിന് ഇനിയും സമയമെടുക്കും അപ്പോഴേക്കും ഈ സീസണിലേ സമയം തീരും. കൊൽക്കത്ത ടീമിനേ സംബന്ധിച്ച് ഇന്നലെ നിതീഷ് റാണ എന്ന ക്യാപ്റ്റൻ തൻ്റെ ടീമിനേ മികച്ച രീതിയിൽ നയിച്ചു. വരുൺ ചക്രവർത്തിയുടെ ഓവറുകൾ കാത്തുവെച്ച തീരുമാനം ഗംഭീരമായി.

ഒരുപാട് ബൗളിംഗ് ഓപ്ഷനുള്ളപ്പോൾ തൻ്റെ ടീമിലെ ആര് ലാസ്റ്റ് ഓവർ എറിയണം എന്നതിന് വരുൺ ചക്രവർത്തി എന്നത് മികച്ച തീരുമാനം ആയിരുന്നു ചക്രവർത്തി 3 റൺസ് മാത്രം വിട്ടുകൊടുത്ത് തൻ്റെ ടീമിന് വിലപ്പെട്ട വിജയം സമ്മാനിച്ചു.

എഴുത്ത്: Murali Melettu

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ