ക്രിക്കറ്റിലെ ഏറ്റവും പ്രചാരമുള്ള പദങ്ങളിലൊന്നാണ് ഡക്ക്വർത്ത് ലൂയിസ് രീതി. മഴയോ മറ്റെന്തെങ്കിലും കാരണത്താലോ ഒരു പരിമിത ഓവർ കളി ചുരുക്കേണ്ടി വരുമ്പോഴാണ് ഈ രീതി ഉപയോഗത്തിൽ വരുന്നത്. കൈയിലുള്ള ഓവറുകളുടെയും വിക്കറ്റുകളുടെയും എണ്ണം അനുസരിച്ച് രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമിന് ആധിപത്യം നൽകുന്ന ഈ നിയമം പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ചില സമയങ്ങളിൽ, ഡക്ക്വർത്ത്-ലൂയിസ് രീതി ടീമുകൾക്ക് ഉപകാരപ്പെട്ടപ്പോൾ ചിലപ്പോൾ അത് അപ്രതീക്ഷിത തിരിച്ചടികളും സമ്മാനിച്ചിട്ടുണ്ട്..
2023ലെ ഏകദിന ലോകകപ്പിലെ പാകിസ്ഥാൻ-ന്യൂസിലൻഡ് മത്സരമാണ് ഏറ്റവും നല്ല ഉദാഹരണം. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 401/6 സ്കോർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 25.3 ഓവറിൽ 200/1 എന്ന നിലയിൽ എത്തിയപ്പോൾ മഴ മത്സരം തടസ്സപ്പെടുത്തി. കളി പുനരാരംഭിച്ചില്ല, D/L രീതിയിലൂടെ 21 റൺസിന് പാകിസ്ഥാനെ വിജയിയായി അധികൃതർ പ്രഖ്യാപിച്ചു.
2017-ൽ, വിരാട് കോഹ്‌ലിയുടെ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗാല ഡിന്നറിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ഇങ്ങനെ പറഞ്ഞു:
“ഐസിസിക്ക് പോലും ഡി/എൽ രീതി മനസ്സിലാകുമെന്ന് ഞാൻ കരുതുന്നില്ല.”
എന്തായാലും ഡക്ക്വർത്ത്-ലൂയിസ് രീതിക്ക് പകരം ഐസിസി മറ്റൊരു നിയമം അവതരിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.