കുംബ്ലെയേ പരിശീലക സ്ഥാനത്തു്നിന്ന് ചവിട്ടി പുറത്താക്കിയപ്പോള്‍ ഇല്ലാത്ത വികാരമൊക്കെ കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായപ്പോള്‍ എങ്ങനെ വന്നു

ഇന്ത്യയുടെ ഇതിഹാസങ്ങള്‍ ആയ കോഹ്ലിയും ഗാംഗുലിയും കളിക്കളത്തില്‍ യാതൊരു സ്പോര്‍ട്മാന്‍ സ്പിരിറ്റും ഇല്ലാതെ പെരുമാറുന്നത് കഷ്ടമാണ്. ഈഗോയുംടെയും വാശിയുടെയും കാര്യത്തില്‍ രണ്ടാളും ഒന്നിനൊന്നു മെച്ചം ആണ്. എങ്കിലും വിരാട് കോഹ്ലി കളിക്കളത്തില്‍ ഇന്നലെ കാണിച്ചത് ഒട്ടും മാന്യത ആയി തോന്നുന്നില്ല.

ക്യാപ്റ്റന്‍സി വിഷയത്തിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ആവാം കോഹ്ലിയുടെ പെരുമാറ്റത്തിന്റെ കാരണം. എന്നാല്‍ കഴിഞ്ഞ കാര്യങ്ങളെ കളിക്കളത്തിലേക്ക് വലിച്ചിഴക്കുന്നത് തീര്‍ത്തും മോശം ആണ്.. ഡഗ്ഔട്ടില്‍ ഇരിക്കുന്ന ഗാംഗുലിയെ നോക്കി കലിപ്പ് കാണിക്കുക. മത്സരശേഷം ഗാംഗുലിക്ക് ഹസ്ഥദാനം നല്‍കാന്‍ വിസമ്മതിക്കുക. ഹാഫ് സെഞ്ച്വറി നേടിയ ശേഷം ബാറ്റ് തല തിരിച്ചു ഗാംഗുലിക്ക് നേരെ ഉയര്‍ത്തി കാട്ടുക. എന്ത് ബാലിശവും, മോശവും ആയ പെരുമാറ്റം ആണ് കോഹ്ലിയേ പോലെ ഒരു മുതിര്‍ന്ന താരം കാണിക്കുന്നത്.

അനില്‍ കുംബ്ലെയേ കൊച്ചിന്റെ സ്ഥാനത്തുന്നു ചവിട്ടി പുറത്താക്കിയപ്പോള്‍ ഇല്ലാത്ത വികാരം ഒക്കെ കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടം ആയപ്പോള്‍ എങ്ങനെ വന്നു. ആധുനിക ഇന്ത്യന്‍ ടീമിനെ കെട്ടി പെടുക്കന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗാംഗുലിക്ക് വിരമിക്കല്‍ മത്സരം പോലും കളിക്കാന്‍ അവസരം ഇല്ലാതെ കളിക്കളത്തില്‍ നിന്നും മടങ്ങണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതൊന്നും പുതുമ അല്ല. ഇതിന്റെ പേരില്‍ അനാവശ്യ ഈഗോ യും ഷോ ഓഫും കളിക്കളത്തില്‍ കാണിക്കുന്ന കോഹ്ലി ആയ കാലത്തു അനില്‍ കുംബ്ലെയേ ഉള്‍പ്പെടെ പുകച്ചു ചാടിച്ച ആളാണ്..

ഒരു ipl മത്സരത്തില്‍ ജയിച്ചതിനു തന്റെ കൂടി സീനിയര്‍ ആയ ഒരു ഇന്ത്യന്‍ കളിക്കാരനോട് കളിക്കളത്തില്‍ വച്ചു തന്നെ അനാവശ്യ ഷോ ഓഫ് ഇറക്കുന്ന കോഹ്ലി കളിക്കളത്തില്‍ പുലര്‍ത്തണ്ട മാന്യത എന്താണ് എന്ന് മറ്റുള്ളവരില്‍ നിന്നും കണ്ടു പഠിക്കണം.. അവിടെ ആണ് സച്ചിനും ദ്രാവിഡുമൊക്കെ വിത്യസ്തര്‍ ആവുന്നത്..

എഴുത്ത്: റ്റോണി ജോസഫ്

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍