നിങ്ങളുടെ നാട്ടിൽ വന്നിട്ട് ജയിക്കുമെന്ന് പേടിച്ചിട്ടാണോ ഞങ്ങളോട് ഈ ക്രൂരത, ഇന്ത്യൻ ടീം കലിപ്പിൽ; ഇങ്ങനെ ആരോടും ചെയ്യരുത്

ഇന്ത്യ ഓസ്‌ട്രേലിയയിൽ കാലുകുത്തിയത് മുതൽ പല തരത്തിലുള്ള പ്രതിസന്ധികളെയാണ് ടീം അഭിമുഖീകരിക്കുന്നത്. പരിശീലന മത്സരങ്ങൾക്കായി മറ്റ് ടീമുകൾക്ക് എല്ലാം ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലുകൾ കിട്ടിയപ്പോൾ ഇന്ത്യക്ക് കിട്ടിയത് ഫയർ സ്റ്റാർ സൗകര്യം മാത്രം. മുറികളുടെ കാര്യത്തിലും കുളിമുറിയുടെ കാര്യത്തിലും ഒന്നും താമസിച്ച മുറി നിലവാരം പുലർത്തുന്നില്ല എന്നത് ഇന്ത്യൻ താരങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിവാദം ഉയർന്ന് വന്നിരിക്കുന്നത്.

സിഡ്‌നിയിൽ ഇന്ത്യൻ ടീം പരിശീലന സെക്ഷന് എത്തിയപ്പോൾ ലൈറ്റിയ ഭക്ഷണം തണുത്തിരിക്കുക ആയിരുന്നു എന്നും കഴിക്കാൻ കൊള്ളിലായിരുന്നു എന്നും പരാതികൾ ഉയരുന്നു. ഇത്തരം അനുഭവങ്ങൾ സാധരണ പാകിസ്ഥാനിലൊക്കെയാണ് ഉണ്ടകുന്നതായി കണ്ടിട്ടിട്ടുള്ളത്. എന്നാൽ പരിശീലനം കഴിഞ്ഞ് മടുത്തിരിക്കുന്ന സമയത്ത് ഓസ്‌ട്രേലിയയയിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷച്ചില്ല എന്നും ഐസിസിക്ക് അയച്ച പരാതിയിൽ പറയുന്നു.

മോശം ഭക്ഷണം ആരോഗ്യത്തെ ബാധിക്കും എന്നതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ ഗുരുതരമായ നടപടികൾ സ്വീകരിക്കണം എന്നും ഇന്ത്യൻ ടീമിന് ഇത്തരം അനുഭവം ഇനി ഉണ്ടാകരുതെന്നും ആരാധകരും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ പറയുന്നു.