അയര്‍ലന്‍ഡ് പര്യടനം: ഇന്ത്യന്‍ ടീമിനൊപ്പം വിവിഎസ് ലക്ഷ്മണ്‍ പോകില്ല

ആഗസ്റ്റ് 18 വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ ടീം ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ടീം ഓഗസ്റ്റ് 15 ന് ഡബ്ലിനിലേക്ക് പുറപ്പെടും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്മണ്‍ ടീമിനെ അനുഗമിക്കില്ലെന്‌ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലക്ഷ്മണിന് പകരം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളായ സിതാന്‍ഷു കൊട്ടക്, സായിരാജ് ബഹുതുലെ എന്നിവര്‍ പരമ്പരയില്‍ ടീമിനെ അനുഗമിക്കും. വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടി20 ഐ പരമ്പരയ്ക്കായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഭൂരിഭാഗം കോച്ചിംഗ് സ്റ്റാഫും യുഎസ്എയിലാണുള്ളത്.

അയലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രിത് ബുംമ്രയാണ് നയിക്കുന്നത്. ദീര്‍ഘനാള്‍ അലട്ടിയിരുന്ന പരിക്കിന് ശേഷമാണ് ബുംമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത്. ഋതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പ്രധാന കീപ്പറാവും. ബാക്അപ്പ് കീപ്പറായ ജിതേഷ് ശര്‍മയും ടീമിലെത്തി.

Read more

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.