IPL THROWBACK: അതെന്തൊരു സെൽഫിഷ് ഇന്നിംഗ്സ് ആണ് മിസ്റ്റർ കോഹ്‌ലി, 153 ൽ നിന്നും 86 ലേക്കുള്ള വീഴ്ച്ച ദയനീയം; കോഹ്‌ലിയെ പരിഹസിച്ച സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ

2025 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) താരം വിരാട് കോഹ്‌ലി നടത്തിയ മികച്ച പ്രകടന്നകൾക്ക് ഇടയിലും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റിനെ പരിഹസിച്ച് സഞ്ജയ് മഞ്ജരേക്കർ പലതവണ രംഗത്ത് എത്തിയിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ ലിസ്റ്റിൽ ഉണ്ടെങ്കിലും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് കാരണം, കോഹ്‌ലിയുടെ പേര് ഉൾപ്പെടുത്താതെ തന്നെ സീസണിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരെ മഞ്ജരേക്കർ പതിവായി തിരഞ്ഞെടുക്കാറുണ്ട്.

കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള മഞ്ജരേക്കറുടെ വിമർശനം ആദ്യ സംഭവം അല്ല. 2021 ലെ ഐപിഎൽ സീസണിലേക്ക് നോക്കിയാൽ, സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (സിഎസ്‌കെ) ആർസിബിയുടെ മത്സരങ്ങളിലൊന്നിൽ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റിൽ വൻ ഇടിവുണ്ടായതിനെ മുൻ താരം ചോദ്യം ചെയ്യുക ആയിരുന്നു.

ഇന്നിംഗ്‌സ് വേഗത്തിൽ ആരംഭിച്ച കോഹ്‌ലി പിന്നെ വളരെ പതുക്കെ കളിക്കുകയും 41 പന്തിൽ 53 റൺ മാത്രം നേടുകയുമാണ് ചെയ്തത്.

ഇതിനെതിരെ മഞ്ജരേക്കർ പറഞ്ഞത് ഇങ്ങനെ:

“അദ്ദേഹം 50 റൺസിനടുത്തെത്തിയപ്പോൾ വേഗത കുറച്ചു എന്നത് വ്യക്തമാണ്. ടി20 ക്രിക്കറ്റിൽ റൺസ് വരാത്തതിലൂടെയും കടന്നുപോകുന്ന സമയം, 50 റൺസ് നേടുന്ന കാര്യത്തിൽ അദ്ദേഹം അൽപ്പം ശ്രദ്ധാലുവായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം 153 ൽ തുടങ്ങിയ സ്ട്രൈക്ക് റേറ്റ് 86 ലേക്ക് വീഴുന്നു. ഇത് ഒരു വലിയ വീഴ്ചയാണ്.”

“ഇന്ന് വ്യത്യസ്തമായ ഒരു വിരാട് കോഹ്‌ലി ബാറ്റിംഗ് നടത്തുകയാണെന്ന് എനിക്ക് തോന്നി. അദ്ദേഹം ഫാസ്റ്റ് ബൗളർമാരെ തുടക്കത്തിൽ നന്നായി നേരിട്ടു. ഒരു ടി20 ഓപ്പണറെ പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. പക്ഷെ 40 റൺ നേടി കഴിഞ്ഞ് പിന്നെ അവൻ സ്ലോ ആക്കി.”

കോഹ്‌ലി തന്റെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ വേഗത കുറച്ചതോടെ ആർസിബി 20 ഓവറിൽ 156/6 എന്ന സ്കോർ മാത്രം നേടി ഒതുങ്ങി. 11 പന്തും ആറ് വിക്കറ്റും ബാക്കി നിൽക്കെ ചെന്നൈ ലക്ഷ്യം അനായാസമായി പൂർത്തിയാക്കി.