പട്ടി ഷോ, ഓവര്‍ കോണ്‍ഫിഡന്‍സ്.., എന്നിരുന്നാലും മുംബൈ ടീമിന് അസാമാന്യ ബാലന്‍സ് തന്നത് ഈ ബറോഡക്കാരനായിരുന്നു!

നവീന്‍ ടോമി

ടീമില്‍ നിന്ന് പോയ പലരെയും മിസ്സ് ചെയ്യാറുണ്ട്.. എന്നാല്‍ അവര്‍ക്കൊക്കെ പകരക്കാരെ കണ്ടെത്താന്‍ മാനേജ്‌മെന്റിനു കഴിയും എന്ന് തന്നെയാണ് വിശ്വാസം.. കൃനാലിനും പകരക്കാരനെ കണ്ടെത്തും, പക്ഷെ അത്രയും നാള്‍ അദ്ദേഹത്തെ മുംബൈ മിസ്സ് ചെയ്യും.

പട്ടി ഷോ, ഓവര്‍ കോണ്‍ഫിഡന്‍സ് എന്നൊക്കെ പറഞ്ഞു ഫാന്‍സ് തന്നെ തള്ളിപ്പറയുമ്പോഴും മുംബൈ ടീമിന് അസാമാന്യ ബാലന്‍സ് തന്നത് ഈ ബറോഡാകാരന്‍ തന്നെയായിരുന്നു.

അവസാന ഓവറില്‍ വന്നു വെടിക്കെട്ട് നടത്താനും ഇടക്ക് സെന്‍സിബില്‍ കളിക്കാനും ഇക്കണോമികല്‍ സ്‌പെല്‍ എറിയാനും ക്രൂഷ്യല്‍ വിക്കറ്റ് വീഴ്ത്താനും തീപ്പൊരി ഫീല്‍ഡിങ്ങിനും ഒക്കെ പലപ്പോഴും ക്രുണാലിന് സാധിക്കുമായിരുന്നു.

ആറ്റിറ്റിയുട് കാരണം പലര്‍ക്കും ക്രുണാല്‍ എന്ന വ്യക്തിയെ താല്പര്യമില്ലെങ്കിലും ഫീല്‍ഡിലെ ക്രുണാല്‍ എന്ന കളിക്കാരന്റെ ഡെഡിക്കേഷന്റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായിരിക്കില്ല. കഴിഞ്ഞ വര്‍ഷം അവസാനമൊക്കെ മുംബൈയില്‍ ഓഫ് കളര്‍ ആയിരുന്നു. സ്റ്റില്‍ മൂന്ന് രീതിക്കും ടീമിന് വേണ്ടി കോണ്‍ട്രിബ്യുട്ട് ചെയ്യുന്ന പ്ലെയര്‍ എന്ന നിലക്ക് ക്രുണാല്‍ ഏത് ടീമിനും അസറ്റ് തന്നെയാണ്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7