ഐപിഎല്‍ ഇന്ത്യയില്‍ തന്നെ; സ്ഥിരീകരിച്ച് ബിസിസിഐ

202 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ഷാ ഇക്കാര്യം അറിയിച്ചത്.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്ന നിമിഷത്തിനായി നിങ്ങളെല്ലാം കാത്തിരിക്കുന്നുവെന്ന് എനിക്കറിയാം. ആ നിമിഷം അത്ര അകലെയല്ല. ഐപിഎല്ലിന്റെ 15-ാം സീസണ്‍ ഇന്ത്യയില്‍ നടക്കും. പുതിയ രണ്ട് ടീമുകള്‍കൂടി വരുന്നതോടെ അതു കൂടുതല്‍ ആവേശകരമാകും- ജയ് ഷാ പറഞ്ഞു. ഐപിഎല്ലിന്റെ മെഗാ ലേലം വരുകയാണ്. പുതിയ ടീം കോമ്പിനേഷനുകള്‍ എങ്ങനെയാകുമെന്നത് കാണാന്‍ രസകരമായിരിക്കുമെന്നും ഷാ പറഞ്ഞു.

ഐപിഎല്ലിന്റെ 2021 പതിപ്പ് ഇന്ത്യയിലാണ് തുടങ്ങിയത്. എന്നാല്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിയ ടൂര്‍ണമെന്റ് പിന്നീട് യുഎഇയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.