ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോല്പിച്ച് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ മുന്നോട്ടുവെച്ച 148 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ 45 റൺസും റോവ്മാൻ പവൽ 40 റൺസും നേടി. അജിങ്ക്യാ രഹാനെ 21 റൺസ് നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 32 റൺസ് നേടിയ കോർബിൻ ബോഷാണ് ടോപ് സ്‌കോറർ. 27 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് ആണ് പിന്നീടുള്ള ടോപ് സ്‌കോറർ. തിലക് വർമ (20 ), രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15 ), വിൽ ജാക്സ്(14 ) ,ദീപക് ചഹാർ (10 ) എന്നിവർ രണ്ടക്കം കടന്നു. മത്സരം തോറ്റതിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ട്യ സംസാരിച്ചു.
Read more
‘എനിക്ക് തോന്നുന്നു ഐപിഎൽ ഇപ്പോൾ ബാറ്റിംഗിന് പ്രാധാന്യം കൊടുക്കുന്ന ലീഗായി മാറിയിരിക്കുന്നു എന്നാണ്. ബോളർമാർക്ക് ഒന്നും ചെയ്യാൻ സാധികാത്ത അവസ്ഥയിലൂടെയാണ് അവർ പോകുന്നത്. ബൗളർമാർ നിസ്സഹായരാണ്’ ഹർദിക് പറഞ്ഞു.’ഐപിഎൽ ബാറ്റ്‌സ്മാന്മാർക്കാണ് പ്രാധാന്യം കൊടുക്കുന്നത്, ബോളർമാർക്ക് ഒരു വിലയുമില്ല’; തുറന്നടിച്ച് ഹർദിക് പാണ്ട്യ=







