എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി. വിഷയത്തില്‍ റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ഇന്ന് പ്രതികരിച്ചിട്ടുണ്ട്.
കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യം കഴിഞ്ഞ കുറേ കാലങ്ങളായി ഉള്ളതാണെന്ന് അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുക എന്നുള്ളതാണ് ഗവണ്‍മെന്റ് നയമെന്നും പൊലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം തന്നെ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്നും അനില്‍ കുമാര്‍ പറഞ്ഞു.
Read more
അതേസമയം, വിഷയത്തില്‍ അഭിഭാഷക കമ്മീഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരിച്ചുപിടിക്കേണ്ട രണ്ടര ഏക്കറോളം ഭൂമിയില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം സര്‍ക്കാര്‍ എടുത്ത നിലപാടും ചൂണ്ടിക്കാണിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.







