ബാംഗ്ലൂര്‍ എന്തു ഭാവിച്ചാ; കൈയിലുണ്ടായിരുന്നത് 35.4 കോടി, രണ്ട് താരങ്ങള്‍ക്ക് മാത്രം എറിഞ്ഞത് 30 കോടി!

14ാം ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചപ്പോള്‍ ഏറെ അത്ഭുതപ്പെടുത്തിയ ടീം വിരാട് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. മൂന്നു വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 പേരെ ടീമിലെത്തിക്കേണ്ടിയിരുന്ന ബാംഗ്ലൂരിന് ലേലത്തിനൊടുവില്‍ ഒപ്പം കൂട്ടാനായത് എട്ടു പേരെ.

35.4 കോടിയുമായി ലേലത്തിനെത്തിയ ബാംഗ്ലൂര്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമായി എറിഞ്ഞത് 30 കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ ദയനീയ പരാജയമായിരുന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെലിനെ ഇക്കുറി അതിലും വില നല്‍കിയാണ് ബാംഗ്ലൂര്‍ വാങ്ങിയത്. രണ്ട് കോടി അടിസ്ഥാനവിലയുണ്ടായിരുന്ന മാക്‌സ്വെല്ലിനെ 14.25 കോടി രൂപയ്ക്കാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

Image result for maxwell rcb

മാക്‌സ്വെല്ലിനായി ചെന്നൈയും ബാംഗ്ലൂരും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. കഴിഞ്ഞ സീസണില്‍ 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് മാക്സ്വെല്ലിനെ സ്വന്തമാക്കിയത്. മോശം ഫോമിലായിരുന്നിട്ടും കഴിഞ്ഞ സീസണേക്കാള്‍ 3.50 കോടി അധികം തുകയ്ക്കാണ് മാക്സ്വെല്‍ കോഹ് ലിക്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. ഈ വരവ് ആരാധകര്‍ക്ക് അത്ര സുഖിച്ചിട്ടിലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Image result for kyle jamieson rcb

ന്യൂസിലന്‍ഡിന്റെ കൈല്‍ ജാമിസണായും ബാംഗ്ലൂര്‍ കോടികള്‍ വാരിയെറിഞ്ഞു. 15 കോടിയ്ക്കാണ് ജാമിസണെ ബാംഗ്ലൂര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഈ സീസണിലെ ഏറ്റവും കൂടിയ രണ്ടാമത്തെ വിലയാണിത്. ഏറ്റവും ഒടുവില്‍ 5.5 കോടി രൂപ മാത്രം കൈവശമിരിക്കെ ഓസീസ് താരം ഡാനിയല്‍ ക്രിസ്റ്റ്യനെ 4.80 കോടി രൂപയ്ക്കും ബാംഗ്ലൂര്‍ വാങ്ങി.

Image result for sachin baby rcb

മലയാളി താരങ്ങളായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം രജാത് പാട്ടിദാര്‍, സുയേഷ് പ്രഭുദേശായ്, കെ.എസ്. ഭരത് എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ലേലത്തിനൊടുവില്‍ ബാംഗ്ലൂരിന്റെ പഴ്‌സില്‍ അവശേഷിച്ചത് 35 ലക്ഷം രൂപ മാത്രം. മൂന്നു താരങ്ങളുടെ തുറവും.

Image result for muhmmad asharudin

മാക്‌സ്‌വെല്‍ ഇത്തവണയെങ്കിലും വിശ്വാസം കാക്കുമോ? ദേവ്ദത്തിനോടൊപ്പം പുതിയ സീസണില്‍ അസ്ഹറിനെ കോഹ്‌ലി ഓപ്പണിംഗില്‍ പരീക്ഷിക്കുമോ? ഇത്തവണയെങ്കിലും ബാംഗ്ലൂര്‍ കിരീടം നേടുമോ? ഇതൊക്കെയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യങ്ങള്‍.

Imageബാംഗ്ലൂര്‍ സാധ്യതാ ഇലവന്‍: മുഹമ്മദ് അസ്ഹറുദ്ദീന്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഡാന്‍ ക്രിസ്റ്റ്യന്‍, കൈല്‍ ജാമിസണ്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, മുഹമ്മദ് സിറാജ്.