RCB UPDATES: ആ താരം എന്നെ നിരന്തരമായി ശല്യം ചെയ്യും, അവനുമായി ഡ്രസിങ് റൂം പങ്കിടാൻ ആഗ്രഹമില്ല; സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

2025 ലെ ഐപിഎല്ലിൽ ഇതുവരെ ആർസിബി താരം സ്വസ്തിക് ചിക്കാര അരങ്ങേറ്റം കുറിച്ചിട്ടുണ്ടാകില്ല. പക്ഷേ വിരാട് കോഹ്‌ലിയോടുള്ള ആവേശവും ആരാധനയും കൊണ്ട് അദ്ദേഹം ഇതിനകം തരംഗമായി മാറി കഴിഞ്ഞിട്ടുണ്ട്. വിരാട് കോഹ്‌ലിയോടുള്ള തന്റെ ആരാധന സ്വസ്തിക് ചിക്കാര പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ തന്റെ “ബിഗ് ബ്രദർ” എന്ന് വിശേഷിപ്പിക്കുകയും താരം ആണ് തന്റെ ആരാധനപാത്രം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, ഡ്രസ്സിംഗ് റൂമിൽ സ്വസ്തിക്കിന്റെ സാന്നിധ്യം കോഹ്‌ലിയെ അസ്വസ്ഥനാക്കുന്നുണ്ടോ എന്ന് കഴിഞ്ഞ ദിവസം ചോദിക്ക് ഉണ്ടായി. ഈ വിഷയത്തിൽ സംസാരിച്ച കോഹ്‌ലി തമാശയായി, തനിക്ക് സ്വസ്തിക് ചികാരയുമായി ഡ്രസിങ് റൂം പങ്കിടാൻ താത്പര്യം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലാണ്.

ആർ‌സി‌ബി അവരുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, സ്വസ്തിക്കിനൊപ്പം മുറി പങ്കിടാൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോഹ്‌ലി തമാശയായി വിശദീകരിച്ചു. സ്വസ്തിക്ക് തന്നെ ബുദ്ധിമുട്ടിക്കുമെന്നും എന്നാൽ ജിതേഷ് ശർമ്മയെ പോലെ ഒരു താരം ആണെങ്കിൽ തനിക്ക് ഡ്രസിങ് റൂം പാക്കിടുന്നതിൽ പ്രശ്‌നം ഇല്ലെന്നും കോഹ്‌ലി പറഞ്ഞു.

“യാത്ര ചെയ്യുമ്പോൾ റൂംമേറ്റായി ഏത് ആർ‌സി‌ബി ക്രിക്കറ്റ് കളിക്കാരനെയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്, ഇഷ്ടപ്പെടാത്തത്?” എന്ന് കോഹ്‌ലിയോട് ചോദിച്ചപ്പോൾ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മറുപടി പറഞ്ഞു, “അത് ചിക്കാരയാണെന്ന്. കാരണം അദ്ദേഹം എന്നെ ശല്യം ചെയ്യും. അതിനാൽ തീർച്ചയായും അദ്ദേഹത്തെ റൂമിൽ ഞാൻ അനുവദിക്കില്ല.”

” അതെ സമയം ജിതേഷിനെ കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നു. അവൻ തമാശക്കാരനാണ്. അവനോട് സംസാരിക്കാൻ ഇഷ്ടമാണ്.” അദ്ദേഹം പറഞ്ഞു.

എന്തായാലും നിലവിൽ മികച്ച ഫോമിൽ കളിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ആർസിബി ഇന്ന് ചെന്നൈയെ നേരിടും. ജയിച്ചാൽ പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യ ടീമായി അവർ മാറും.

Read more