ഐപിഎൽ 2024 : ഈ സീസണിൽ തകർക്കപ്പെടാൻ ഇരിക്കുന്ന ബോളിങ് ബാറ്റിംഗ് റെക്കോഡുകൾ ഇവ, നേട്ടത്തിൽ കണ്ണുവെച്ച് സൂപ്പർതാരങ്ങൾ

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകസ്ഥാനം എംഎസ് ധോണി ഒഴിഞ്ഞത് ആരാധകർക്ക തികച്ചും അപ്രതീക്ഷിതമായ വാർത്തയായിരുന്നു. ടൂർണമെന്റിന്റെ 17ാം സീസൺ ആരംഭിക്കാൻ ഒരു മാത്രം ബാക്കി നിൽക്കെയാണ് ആരാധകരെ ഞെട്ടിച്ച് ഈ വാർത്ത പുറത്തുവന്നത്. യുവതാരവും ടീമിന്റെ ഓപ്പണറുമായ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകൻ. എന്തായാലും ഇന്ന് ആദ്യ മത്സരത്തിൽ ചെന്നൈ ബാംഗ്ലൂർ മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആരാധകർക്ക് വലിയ ഷോക്ക് കിട്ടിയിരിക്കുകയാണ്‌. എന്തായാലും ഈ സീസണിൽ ആരധകർക്ക് ഷോക്ക് നൽകി തകരാൻ ഇടയിൽ ചില റെക്കോഡുകൾ നമുക്ക് നോക്കാം.

തകരാൻ ഇടയുള്ള ബാറ്റിംഗ് റെക്കോഡുകൾ

വിരാട് കോഹ്‌ലി: 20 ഓവർ ഫോർമാറ്റിൽ 11994 റൺസ് നേടിയ 35 കാരനായ വിരാട് കോഹ്‌ലി 12000 റൺസിന് ആറ് റൺസ് അകലെയാണ് . ഈ നേട്ടം രജിസ്റ്റർ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും മൊത്തത്തിൽ ആറാമത്തെ കളിക്കാരനുമാകും കോഹ്‌ലി.

20 ഓവർ ഫോർമാറ്റിൽ കോഹ്‌ലിക്ക് 99 ,അർദ്ധ സെഞ്ചുറികൾ ഉണ്ട്, 100 അർദ്ധ സെഞ്ചുറികൾ രേഖപ്പെടുത്താൻ ഒന്ന് കൂടി ആവശ്യമാണ് കോഹ്‌ലിക്ക്. 37.24 ശരാശരിയിൽ 7263 റൺസ് നേടിയ കോഹ്‌ലിയാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം . 50 അർധസെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ കൈയിലുണ്ട്. ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരെ 985 റൺസ് നേടിയ കോഹ്‌ലി 1000 റൺസിന് 15 റൺസ് അകലെയാണ്. ശിഖർ ധവാന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാകും കോഹ്‌ലി.

ശിഖർ ധവാൻ: പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശിഖർ ധവാൻ ഐപിഎല്ലിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. 35.38 ശരാശരിയിൽ 6617 റൺസ് നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ 7000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ ധവാൻ 383 റൺസ് അകലെയാണ്. ഐപിഎല്ലിൽ ഇനി 2 സിക്സുകൾ കൂടി അടിച്ചാൽ താരത്തിന് 150 സിക്സ് അടിച്ചു എന്ന നേട്ടം സ്വന്തമാകും.

മുംബൈ ഇന്ത്യൻസിനെതിരെ 901 റൺസെടുത്ത ധവാനാണ് മുൻ ചാമ്പ്യന്മാർക്ക് എതിരെ ഏറ്റവും കൂടുതൽ റൺ നേടിയ താരം. ഈ സീസണിൽ 99 റൺ കൂടി നേടിയാൽ 1000 റൺസ് മുംബൈക്ക് എതിരെ തികയ്ക്കാൻ താരത്തിന് സാധിക്കും. കെകെആറിനെതിരെ 907 റൺസ് നേടിയ താരത്തിന് ഇനി 93 റൺ കൂടി നേടിയാൽ അവർക്ക് എതിരെ 1000 റൺ നേടാൻ സാധിക്കും.

ഡേവിഡ് വാർണർ: ഓസ്‌ട്രേലിയൻ സെൻസേഷൻ ഡേവിഡ് വാർണർ ഐപിഎല്ലിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഐപിഎല്ലിൽ 6500 റൺസ് തികയ്ക്കുന്ന ആദ്യ വിദേശ താരമായി വാർണർ മാറിയേക്കും. 41.53 ശരാശരിയിൽ 6397 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. 24 സിക്‌സറുകൾ നേടിയാൽ വാർണർക്ക് 250 സിക്‌സറുകൾ നേടാനാകും. 20 ഓവർ ഫോർമാറ്റിൽ 450 സിക്‌സറുകൾ നേടുന്നതിൽ നിന്ന് 16 സിക്സ് അകലെയാണ്.

രോഹിത് ശർമ്മ: വെറ്ററൻ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയ്ക്ക് 20 ഓവർ ഫോർമാറ്റിൽ 11156 റൺസ് നേടാൻ സാധിച്ചിട്ടുണ്ട്. 500 സിക്‌സറുകൾ (487) അടിച്ചുകൂട്ടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന നേട്ടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതിനു ഇനി ഹിറ്റ്മാന് 13 സിക്സ് കൂടി മതി.

എംഎസ് ധോണി: ഐപിഎൽ ഇതിഹാസം എംഎസ് ധോണിക്ക് സിഎസ്‌കെയുടെ ഏറ്റവും കൂടുതൽ റൺ നേടിയ താരമാകാൻ സാധിക്കും. 4508 റൺസുള്ള ധോണിക്ക് മഞ്ഞപ്പടയ്ക്ക് വേണ്ടി 4687 റൺസിൻ്റെ ഉടമയായ സുരേഷ് റെയ്‌നയെ അട്ടിമറിക്കാൻ കഴിയും. പ്രവീൺ താംബെയ്ക്ക് ശേഷം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി ധോണി ഈ സീസണിൽ മാറും.

ഐപിഎൽ 250 സിക്സറുകൾ തികയ്ക്കാൻ 11 സിക്സ് കൂടി മതി ഇനി മതി ഇനി. ഐപിഎൽ 350 ഫോറുകൾ (349) തികയ്ക്കാൻ ഒരു ബൗണ്ടറി കൂടി മാത്രം മതി ഇനി.

പ്രധാന ബൗളിംഗ് റെക്കോർഡുകൾ

യുസ്‌വേന്ദ്ര ചാഹൽ: ഐപിഎല്ലിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ യുസ്‌വേന്ദ്ര ചാഹലിന് 21.68 ശരാശരിയിൽ 187 വിക്കറ്റുകൾ ഉണ്ട്. 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമാകാൻ 13 വിക്കറ്റ് മതി താരത്തിന്. 20 ഓവർ ഫോർമാറ്റിൽ (336) വിക്കറ്റ് നേടിയ താരത്തിന് 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാകാൻ കഴിയും.

പിയൂഷ് ചൗള: മുൻ പഞ്ചാബ്, കെകെആർ, സിഎസ്‌കെ സ്പിന്നർ പിയൂഷ് ചൗള എന്നിവർക്ക് എംഐക്ക് വേണ്ടി ഐപിഎൽ 2023 സീസൺ കളിക്കുന്നുണ്ട്. 179 ഐപിഎൽ വിക്കറ്റുകളുടെ ഉടമയായ ചൗളയ്ക്ക് 21 വിക്കറ്റ് നേട്ടത്തോടെ 200 വിക്കറ്റ് നേട്ടത്തിൽ ഏത്തം. ഡ്വെയ്ൻ ബ്രാവോയെ (183) മറികടന്ന് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാകാൻ അദ്ദേഹത്തിന് കഴിയും.

ഭുവനേശർ കുമാർ: എസ്ആർഎച്ച് ഇതിഹാസം ഭുവനേശ്വർ കുമാറിന് ടി 20 ഫോർമാറ്റിൽ 288 വിക്കറ്റുകൾ ഉണ്ട്. 300 വിക്കറ്റുകൾ തികയ്ക്കാൻ 12 വിക്കറ്റുകൾ കൂടി മതി താരത്തിന്. 170 ഐപിഎൽ വിക്കറ്റുകളുടെ ഉടമയായ ഭുവനേശ്വറിന് ബ്രാവോയെ മറികടന്ന് മത്സരത്തിലെ ഏറ്റവും വിജയകരമായ പേസറാകാൻ 14 വിക്കറ്റുകൾ മതി.