മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമാകുന്ന എസ്.എന്‍.സി. ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അന്തിമവാദം ആരംഭിക്കും. കേസ് എട്ടു വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിന്‍ കേസ് 30 തവണ ലിസ്റ്റ് ചെയ്‌തെങ്കിലും എല്ലാത്തവണയും മാറ്റിവെയ്ക്കുകയായിരുന്നു.

Read more

ഫെബ്രുവരി ആറിനാണ് ലാവലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുന്‍പിലുള്ളത്. കേസ് ഉച്ചയ്ക്ക് 12ന് ശേഷം സുപ്രീംകോടതി പരിഗണിക്കും.