IPL 2024: ശ്രീശാന്ത് ചെയ്തത് ഗൗരവ കുറ്റം, നിയമത്തിന്റെ അഭാവം മൂലമാണ് രക്ഷപെട്ടത്; മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ പറഞ്ഞത് ഇങ്ങനെ

2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട എസ് ശ്രീശാന്ത് നീണ്ട നാളത്തെ ജയിൽ വാസത്തിന് ശേഷമാണ് കുറ്റകാരൻ അല്ലെന്ന് കണ്ടെത്തിയപ്പോൾ പുറത്തിറങ്ങിയത്. എന്നാൽ ശ്രീശാന്ത് കുറ്റം ചെയ്തിരുന്നു എന്നും രക്ഷപെട്ടത് കായിക രംഗത്തെ ശക്തമായ നിയമങ്ങളുടെ അഭാവം മൂലം ആണെന്നും ഇന്ത്യയിൽ നിയമങ്ങൾ അത്ര ശക്തം അല്ലാത്തതിനാൽ ആണെന്നും പറയുകയാണ് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ.

മറ്റ് പല രാജ്യങ്ങളിലും കായിക രംഗത്തെ അഴിമതികൾക്കുള്ള നിയമങ്ങൾ ശക്തം ആക്കിയിട്ട് ഉണ്ടെന്നും എന്നാൽ ഇന്ത്യയിൽ ഒട്ടും ശക്തം അല്ല ഇത്തരം നിയമങ്ങൾ എന്നുമാണ് നീരജ് കുമാർ പറയുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ നിയമങ്ങൾ അതിശക്തമായ രീതിയിൽ ആണെന്നും മുൻ ഡൽഹി പോലീസ് കമ്മിഷണർ പറഞ്ഞു.

2018-ൽ ലോക്സഭയിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സ്പോർട്ടിങ് ഫ്രോഡ് ബില്ലിൽ അവർ ശക്തമായ നിർദേശങ്ങൾ ആയിരുന്നു എന്നും അത് പ്രകാരം കായിക തട്ടിപ്പുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം തടവും 10 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് നടപ്പിലാക്കത്തതെന്ന് മനസ്സിലാകുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.

നീരജ് കുമാർ ഡൽഹി പോലീസ് കമ്മീഷണർ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം സ്‌പെഷ്യൽ സെൽ ശ്രീശാന്തിനെയും രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തന്റെ ടീം കേസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്ന് ജഡ്ജി പറഞ്ഞത് ആയിട്ടും എന്നാൽ നിയമം കൊടുക്കുന്ന പഴുതുകളിലൂടെ ശ്രീശാന്ത് ഉൾപ്പടെ ഉള്ളവർ രക്ഷപെട്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കോഴ വിവാദത്തിൽ ഉൾപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീനും ഇത്തരത്തിൽ ശിക്ഷ നൽകി ആ കേസ് മുന്നോട്ട് പോയിരുന്നെങ്കിൽ വമ്പന്മാർക്ക് പണി കിട്ടുമായിരുന്നു എന്ന തനിക്ക് ഉറപ്പാണെന്നാണ് നീരജ് കുമാർ ഉറപ്പിച്ച് സംസാരിച്ചു.