ഐപിഎൽ 2024 : ബാംഗ്ലൂർ ടീമിൽ നിന്ന് സൂപ്പർ താരങ്ങൾ ഓരോന്നായി പുറത്തേക്ക്, ആരാധകരുടെ ഇഷ്ട താരവും ഇനി ഇല്ല; ലിസ്റ്റ് ഇങ്ങനെ

സ്റ്റാർ പവറിന്റെ പര്യായമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) അതിന്റെ 16 വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) യാത്രയിൽ കിരീടത്തിനായിട്ടുള്ള അന്വേഷണം ഇന്നും തുടരുകയാണ്. ആരാധകരുടെ അസാദ്യ പിന്തുണ ഉണ്ടായിരുന്നിട്ടും ബാംഗ്ലൂരിന്റെ ട്രോഫി കാബിനറ്റ് ശൂന്യമായി തുടരുന്നു, 2011, 2016 ഐപിഎൽ ഫൈനലുകളിൽ യഥാക്രമം ചെന്നൈ സൂപ്പർ കിംഗ്‌സിനും (CSK), സൺറൈസേഴ്‌സ് ഹൈദരാബാദിനും (SRH) മുന്നിൽ ടീം പരാജയപെട്ടു.

എന്തായാലും ഓരോ വർഷവും അവർ നന്നായി മെച്ചപ്പെട്ട വരുന്നുണ്ട് എങ്കിലും പലപ്പോഴും ഭാഗ്യക്കേട് അവരെ ചതിക്കുന്നു. അടുത്ത വർഷത്തെ ടൂർണമെന്റിന് മുമ്പ് അവർ പുറത്താക്കാൻ സാധ്യതയുള്ള താരങ്ങളുടെ ലിസ്റ്റ് നമുക്ക് ഒന്ന് നോക്കാം;

ഹർഷൻ പട്ടേൽ

2021 സീസണിലെ റെക്കോർഡ് തകർത്ത് പർപ്പിൾ ക്യാപ്പ് ഉടമയായിരുന്ന ഹർഷൽ പട്ടേലിന് പിന്നീട് ഫോമിൽ ഇടിവ് നേരിട്ടു. ഐ‌പി‌എൽ 2022 ൽ, 7.66 എന്ന പ്രശംസനീയമായ ഇക്കോണമി റേറ്റോടെ 19 വിക്കറ്റുകൾ അദ്ദേഹം നേടി. എന്നിരുന്നാലും, ഐ‌പി‌എൽ 2023 അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഇടിവ് ഉണ്ടായി, 13 കളികളിൽ നിന്ന് 9.66 എന്ന എലവേറ്റഡ് എക്കണോമി റേറ്റിൽ 14 വിക്കറ്റുകൾ മാത്രം രേഖപ്പെടുത്തി. വേഗത കുറഞ്ഞ പന്തും യോർക്കറും ഉൾപ്പെട്ട ശക്തികൾ തന്നെ കഴിഞ്ഞ തവണ ദൗർബല്യമായി. 10 കോടിയിലധികം വിലയുള്ളതിനാൽ, ബാംഗ്ലൂർ അദ്ദേഹത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിച്ചേക്കാം.

ദിനേഷ് കാർത്തിക്ക്

വിപുലമായ ഐ‌പി‌എൽ കരിയറുള്ള പരിചയസമ്പന്നനായ ദിനേഷ് കാർത്തിക്, ഐ‌പി‌എൽ 2023 ൽ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണിൽ വിക്കറ്റ് കീപ്പർ 11.67 ശരാശരിയിലും 134.62 സ്‌ട്രൈക്ക് റേറ്റിലും 140 റൺസ് മാത്രമാണ് രേഖപ്പെടുത്തിയത്. സ്പിന്നിനെതിരെ കഷ്ടപ്പെട്ട 38-കാരൻ, ചില സമയങ്ങളിൽ, കീപ്പിങ്ങിലും നിരാശപ്പെടുത്തി. 5.5 കോടി രൂപ കൈപ്പറ്റുന്ന അദ്ദേഹത്തെയും ടീം ഒഴിവാക്കിയേക്കാം.

വനിന്ദു ഹസരംഗ

ഓൾറൗണ്ടറായ വനിന്ദു ഹസരംഗ, ഐപിഎൽ 2023-ൽ വേണ്ടത്ര തിളങ്ങിയില്ല. എട്ട് മത്സരങ്ങളിൽ നിന്ന് 117.86 സ്‌ട്രൈക്ക് റേറ്റിൽ വെറും 33 റൺസും 8.9 ഇക്കോണമി റേറ്റിൽ ഒമ്പത് വിക്കറ്റും നേടിയ അദ്ദേഹത്തിന്റെ റോൾ പരിമിതമായിരുന്നു. 10 കോടിയിലധികം വിലയുള്ള അദ്ദേഹത്തിന്റെ ഉയർന്ന വില കണക്കിലെടുക്കുമ്പോൾ, ബാംഗ്ലൂർ അവനെ വിട്ടയക്കുകയോ കുറഞ്ഞ വിലയ്ക്ക് വീണ്ടും ടീമിൽ എടുക്കുകയോ ചെയ്തേക്കാം

ഫിൻ അലൻ

ഫിൻ അലൻ 2021 മുതൽ ആർസിബിയുടെ ഭാഗമാണ്, എന്നാൽ ഇതുവരെ പ്ലെയിംഗ് ഇലവൻ സ്ഥാനം നേടിയിട്ടില്ല. ഇതുവരെ കളി സമയമൊന്നുമില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്തിട്ടില്ല. ഇത് കണക്കിലെടുത്ത്, RCB അദ്ദേഹത്തിന്റെ റിലീസിനെ കുറിച്ച് ആലോചിച്ചേക്കാം