IPL 2024: എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ..., പന്തിന്റെ ചെവിക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് പ്രേമികൾ; പറ്റിയത് വലിയ പിഴവുകൾ

ഐപിഎലിൽ സ്വന്തം കാണികൾക്ക് മുമ്പിൽ കെകെആറിനെതിരെ 106 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഡിസി ക്യാപ്റ്റൻ റിഷഭിനു സംഭവിച്ച വലിയൊരു അബദ്ധമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. കെകെആറിന്റെ ഹീറോയായ സുനിൽ നരെയ്നെ തുടക്കത്തിൽ തന്നെ മടക്കാനുള്ള സുവർണാവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു.

ഇഷാന്ത് ശർമയെറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു സംഭവം. വ്യക്തിഗത സ്‌കോർ 24ൽ നിൽക്ക നരെയ്ന്റെ ബാറ്റിൽ എഡ്ജായ ബോൾ റിഷഭ് ക്യാച്ചെടുത്തെങ്കിലും അംപയർ ഔട്ട് നൽകിയില്ല. റിവ്യു എടുത്തിരുന്നെങ്കിൽ അതു ഉറപ്പായും ഔട്ടായിരുന്നു. പക്ഷെ റിഷഭ് റിവ്യു എടുത്തില്ല. ആ റിവ്യൂ എടുത്തിരുന്നെങ്കിൽ കൊൽക്കത്ത ഇത്ര കൂറ്റൻ സ്കോർ മത്സരത്തിൽ നേടില്ലായിരുന്നു.

എന്നാൽ അവിടം കൊണ്ടും പന്തിന്റെ പിഴുവുകൾ അവസാനിച്ചില്ല. റാസിഖ് സലാം എറിഞ്ഞ 15-ാം ഓവറിൽ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് പന്തിന്റെ കൈയിലെത്തി. ഡൽഹി താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും താൻ ശബ്ദമൊന്നും കേട്ടില്ലെന്നായിരുന്നു പന്തിന്റെ വാദം. റീപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയിരുന്നുവെന്ന് തെളിഞ്ഞു.

ബൗണ്ടറി ലൈനിൽ നിന്ന താരങ്ങൾ ഉൾപ്പടെ കേട്ടെങ്കിലും പന്ത് അവയൊന്നും കേട്ടില്ലെന്നും അത് ചെവിക്ക് കുഴപ്പം ഉള്ളത് കൊണ്ട് ആണോ എന്നും ട്രോളിൽ പറയുന്നു. അപകടത്തിന് ശേഷം ചെവിക്ക് കാര്യമായ തകരാർ സംഭവിച്ചു എന്നുമാണ് ക്രിക്കറ്റ് പ്രേമികൾ ചെയ്യുന്നത്.