IPL 2024: നിങ്ങളോടൊപ്പം ചേരാൻ ഞാൻ കാത്തിരിക്കുന്നു, പൂജാര പറഞ്ഞത് ആ ഐപിഎൽ ടീമിനോട്; ആരാധകർക്ക് ഷോക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ വെറ്ററൻ ബാറ്റർ ചേതേശ്വര് പൂജാര ഒരു നിഗൂഢ പോസ്റ്റുമായി സൂസിൽ മീഡിയയിൽ എത്തിയിരിക്കുകയാണ് . 2010 മുതൽ 2014 വരെയും ശേഷം 2021 ലും അങ്ങനെ ഐപിഎല്ലിൽ വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ പൂജാര. ‘എക്‌സ്’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ‘#SupperKings ഈ സീസണിൽ ചേരാൻ കാത്തിരിക്കുന്നു!’ എന്നെഴുതിയ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലായി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുരാജ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മടങ്ങിയെത്തുകയാണോ എന്നാണ് ആരാധകർ പറഞ്ഞത്.

എന്നിരുന്നാലും, യഥാർത്ഥ ‘സൂപ്പർ കിംഗ്‌സ്’എന്നെഴുതുന്നതിന് പകരം പൂജാര ‘സപ്പർ കിംഗ്സ്’ എഴുതിയതോടെ പലർക്കും സംശയമായി. പോസ്റ്റ് എന്തിനെക്കുറിച്ചാണെന്ന് ഇതുവരെ അറിവായിട്ടില്ലെങ്കിലും, പരസ്യത്തിന്റെ ഭാഗമായിട്ടാണോ പൂജാര ഇത് ചെയ്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

രാജ്യം ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം എന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിലൊരാളായ പൂജാര 2010 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം തൻ്റെ ഐപിഎൽ കരിയർ ആരംഭിച്ചു. അടുത്ത വർഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് തൻ്റെ ബേസ് മാറ്റി അവിടെ 2013 വരെ തുടർന്നു. 2014ൽ പഞ്ചാബ് കിംഗ്‌സിനായി (അന്നത്തെ കിംഗ്‌സ് ഇലവൻ പഞ്ചാബ്) കളിച്ചു. 2010 മുതൽ 2014 വരെ 30 മത്സരങ്ങൾ കളിച്ച പൂജാര ഒരു അർദ്ധ സെഞ്ച്വറിയോടെ 390 റൺസ് നേടി.

ഏഴ് വർഷത്തിന് ശേഷം, പൂജാരയെ സിഎസ്‌കെ മാനേജ്‌മെൻ്റ് ലേലത്തിൽ എടുത്തെങ്കിലും എംഎസ് ധോണിയുടെ ടീമിൽ താരത്തിന് അവസരം കിട്ടിയില്ല. മുംബൈ ചെന്നൈ മത്സരത്തെ സംബന്ധിച്ചിടത്തോളം, 2011 ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലെ തൻ്റെ അവസാന മത്സരത്തിനിറങ്ങുന്ന ധോണി ശ്രദ്ധകേന്ദ്രമാകും.