ഐപിഎൽ 2024 : സഞ്ജുവിനും കൂട്ടർക്കും അപ്രതീക്ഷിത തിരിച്ചടി, സൂപ്പർ താരം ടൂർണമെന്റിൽ നിന്നും പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ നിന്ന് ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ പുറത്തായതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. പരിക്ക് മൂലം കഴിഞ്ഞ എഡിഷനിൽ താരത്തിന് നഷ്ടമായെങ്കിലും രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ നിലനിർത്തിയിരുന്നു.

“2024 ഫെബ്രുവരി 23-ന് ഫാസ്റ്റ് ബൗളറുടെ ഇടത് പ്രോക്സിമൽ ക്വാഡ്രൈസെപ്സ് ടെൻഡണിൽ ശസ്ത്രക്രിയ നടത്തി. നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിൻ്റെ നിരീക്ഷണത്തിലാണ് താരം. ഉടൻ തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസം പുനരാരംഭിക്കും. അദ്ദേഹത്തിന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ആകില്ല. വരാനിരിക്കുന്ന ഐപിഎൽ 2024 സീസൺ സീസൺ അവനു നഷ്ടമാകും ” ബിസിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം തന്റെ മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിൽ വിജയിക്കുന്നത് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റോബിൻ ഉത്തപ്പ. കെകെആറിനൊപ്പം ഒരു കളിക്കാരനെന്ന നിലയിൽ മികച്ച വിജയകരമായ സീസണായിരുന്നു ഉത്തപ്പയുടേത്. 2014ൽ കെകെആർ ഐപിഎൽ കിരീടം ചൂടിയപ്പോൾ റോബിൻ ഉത്തപ്പ ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം ഇതുവരെ ടീമിന് കിരീടം നേടാനായിട്ടില്ല.

ഞാൻ കെകെആർ വിട്ടിട്ട് വളരെക്കാലമായി, പക്ഷേ ടീമിനോടുള്ള എന്റെ സ്‌നേഹം ഇപ്പോഴും ഉണ്ട്. അവർ വീണ്ടും ഐപിഎൽ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- റോബിൻ ഉത്തപ്പ ബംഗാളി വാർത്താ ഏജൻസിയായ ആനന്ദബസാർ പത്രികയോട് പറഞ്ഞു.

മുൻ നായകൻ ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനായി ടീമിൽ തിരിച്ചെത്തിയത് പ്രകടമായ കുതിച്ചുചാട്ടം ടീമിനുള്ളിൽ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗംഭീർ നായകനായി ഇരുന്നപ്പോഴാണ് കെകെആർ രണ്ടുവട്ടവും ഐപിഎൽ കിരീടം ചൂടിയത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിന്റെ മെന്റർ സ്ഥാനം ഉപേക്ഷിച്ചാണ് താരത്തിന്റെ കെകെആറിലേക്കുള്ള മടങ്ങിവരവ്.