എന്തുകൊണ്ടാണ് ആദ്യ ഓവര്‍ എറിഞ്ഞത്?; വിശദീകരണം നല്‍കി നിതീഷ് റാണ

വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഐപിഎല്‍ 2023 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 150 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ ആദ്യ ഓവര്‍ എറിയാനുള്ള തന്റെ പാളിയ തീരുമാനത്തോട് പ്രതികരിച്ച് കെകെആര്‍ നായകന്‍ നിതീഷ് റാണ. ആദ്യ ഓവറില്‍ യശസ്വി ജയ്‌സ്വാളിനെതിരെ 26 റണ്‍സ് വഴങ്ങിയ നിതീഷ് റാണ 150 റണ്‍സ് പിന്തുടരുന്നതില്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കിയിരുന്നു.

‘മത്സരത്തില്‍ ജയ്സ്വാളിന്റെ ഇന്നിംഗ്‌സ് വളരെ പ്രശംസനീയം തന്നെയായിരുന്നു. ബാറ്റിംഗില്‍ ഞങ്ങള്‍ ഒരുപാട് പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ക്ക് രണ്ടു പോയിന്റുകള്‍ നഷ്ടമായത്. എന്റെ ബോളിങ്ങിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ലോകം എന്നെ ഏതു തരത്തില്‍ വിമര്‍ശിച്ചാലും ഞാന്‍ അത് കാര്യമാക്കുന്നില്ല.

ഒരു പാര്‍ട്ട് ടൈം ബോളറായതിനാല്‍ തന്നെ ഫോമിലുള്ള ജയ്സ്വാളിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാണ് ഞാന്‍ ആദ്യ ഓവര്‍ എറിഞ്ഞത്. എന്നാല്‍ അത് ഫലം ചെയ്തില്ല. ഇന്ന് അദ്ദേഹത്തിന്റെ ദിവസമായിരുന്നു- നിതീഷ് റാണ പറഞ്ഞു.

Read more

2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അബു നെച്ചിം 27 റണ്‍സ് വഴങ്ങിയ ശേഷം, ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഓവറായ റാണയുടെ ഈ ഓവര്‍ മാറി.