ഇതിലും ആവേശം എവിടെ കിട്ടും; ഐ.പി.എല്‍ പ്ലേഓഫിന്റെയും ഫൈനലിന്റെയും വേദികള്‍ പ്രഖ്യാപിച്ചു

ഐപിഎല്‍ 16ാം സീസണിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയവുമാണ് അവസാന ഘട്ട മത്സരങ്ങള്‍ക്ക് വേദിയാകുക. മെയ് 23 മുതല്‍ മെയ് 28 വരെയാണ് ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങള്‍ നടക്കുക.

മെയ് 23ന് നടക്കുന്ന ആദ്യ ക്വാളിഫയര്‍ മത്സരം സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. മെയ് 24ന് നടക്കാനിരിക്കുന്ന എലിമിനേറ്റര്‍ മത്സരം നടക്കുന്നതും ഇവിടെ തന്നെയാണ്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം മൈതാനമായ ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മെയ് 26 നാണ് രണ്ടാം ക്വാളിഫയര്‍ മത്സരം നടക്കുന്നത്. മെയ് 28നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍.