ചെന്നൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം ഐപിഎലിനില്ല

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ(സിഎസ്‌കെ) ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായി. മുതുകിലെ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. താരത്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കുറഞ്ഞത് 3-4 മാസമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടതായിവരും.

ഓഗസ്റ്റില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി മടങ്ങിയെത്താനാണ് താരം ലക്ഷ്യമിടുന്നത്. ജാമിസണിന്റെ പകരക്കാരനെ സിഎസ്‌കെ ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലാണ് താരത്തിന് പരിക്കേറ്റത്. അതിനുശേഷം മടങ്ങിവരവിനായി മികച്ച രീതിയില്‍ ശ്രമിക്കുക ആയിരുന്ന താരത്തിന് വളരെ അപ്രതീക്ഷിതമായിട്ടാണ് വീണ്ടും ബുദ്ധിമുട്ടുകള്‍ നേരിട്ടത്.

ഇത്തവണത്തെ ഐപിഎല്‍ മിനി ലേലത്തിലാണ് താരത്തെ ചെന്നൈ ടീമിലെത്തിച്ചതാണ്. ബോളറുമാരുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം പ്രശ്‌നം നേരിട്ട് ചെന്നൈ അതിലൊരു മാറ്റം വരുത്താനാണ് ജാമിസനെ ടീമില്‍ എടുത്തത്. എന്നാലത് ചെന്നൈയ്ക്ക് നിര്‍ഭാഗ്യം സമ്മാനിച്ചിരിക്കുകയാണ്.

ഐപിഎല്‍ പുതിയ പതിപ്പിന് മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.