പത്ത് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 78 റണ്‍സ്, കൈയില്‍ പത്ത് വിക്കറ്റ്; ഈ മത്സരമൊരു തിരക്കഥയോ?

സ്‌ക്രിപ്റ്റ്?, 10 ഓവറില്‍ ജയിക്കാന്‍ വെറും 78 റണ്‍സ്, 10 വിക്കറ്റ് കൈയ്യില്‍… എന്നിട്ടും ഒരു ടീം പത്തു റണ്‍സിന് തോല്‍ക്കുന്നു. ഇതൊരു തിരക്കഥ ആണോ എന്ന് ക്രിക്കറ്റ് അറിയാവുന്നവര്‍ സ്വാഭാവികമായും സംശയിക്കും..

കാരണം.. പറയത്തക്ക ലോകോത്തര ബോളിംഗ് നിര നിലവില്‍ LSG ക്ക് ഇല്ല.. സ്റ്റോയിനിസ്, ക്രുണാല്‍, ആവേശ് ഖാന്‍ ഒക്കെ ശരാശരി എന്ന് പറയേണ്ട ബോളര്‍മാര്‍… മറുവശത്ത് രാജസ്ഥാന്‍ ആകട്ടെ ഉജ്ജ്വലമായ ഒരു ചേസിംഗ് വിജയം കഴിഞ്ഞ് നില്‍ക്കുന്ന പടക്കകട പോലുള്ള ബാറ്റിംഗ് നിര.

ബട്ട്ലര്‍- ജയ്സ്വാള്‍ ആദ്യ 10 ഓവര്‍ ബാറ്റിംഗ്.. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ബാറ്റിംഗ് എന്ന് പറയാം. ബട്ട്ലര്‍ വളരെ പതിയെ ആയി എന്നത് യാഥാര്‍ത്ഥ്യം.. പക്ഷേ പിന്നീട് നടന്ന കാര്യങ്ങളാണ് സംശയം തോന്നുന്നത്.. ടീമില്‍ അയാളെ എന്തിന് എടുക്കുന്നു എന്നറിയാന്‍ ആയിരിക്കും പരാഗിനെ ഇറക്കിയത്.. പക്ഷേ required run rate ഉയര്‍ന്നു വരുന്ന സമയത്ത് ധ്രുവ് ജുറല്‍, ഹോള്‍ഡര്‍, അശ്വിന്‍ എന്നിവര്‍ക്ക് മുന്‍പ് ദേവ്ദത്ത് ഇറങ്ങാന്‍ യാതൊരു ന്യായീകരണവും ഇല്ല..

LSG യുടെ ബോളിംഗ് അല്ല , രാജസ്ഥാന്റെ ദയനീയ ബാറ്റിംഗ് ആണ് തോല്‍വി ചോദിച്ച് വാങ്ങിയത്..
തന്നെ ഒത്തുകളിക്കാര്‍ സമീപിച്ചു എന്ന സിറാജിന്റെ വെളിപ്പെടുത്തല്‍ വന്നു കഴിഞ്ഞു, ഒപ്പം KL രാഹുലിനെ ഒരു നായകനാക്കി ടീമില്‍ നിലനിര്‍ത്താന്‍ രാഹുല്‍ ദ്രാവിഡിന്റെ ആഗ്രഹവും പരസ്യമാണ്..

ബാറ്റിംഗ് ദയനീയം ആയ അവസ്ഥയില്‍ ബുദ്ധിമാനായ നായകന്‍ എന്നൊരു പരിവേഷം രാഹുലിന് ചാര്‍ത്താന്‍ നീക്കങ്ങള്‍ ഉണ്ടായോ എന്നൊരു സംശയം ഈ കളിക്ക് ശേഷം പലര്‍ക്കും ഉണ്ട്.. പണ്ട് അസ്ഹര്‍ – മോംഗിയ കൂട്ടുകെട്ട് ഇതുപോലെ ഒരു എകദിനം തുഴഞ്ഞ് തോല്‍പ്പിച്ച് തുടങ്ങിയ വിവാദം അവസാനം എവിടെ എത്തി നിന്നു എന്ന് പണ്ട് മുതല്‍ ക്രിക്കറ്റ് കാണുന്നവര്‍ക്ക് അറിയാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍