അമ്പതു ലക്ഷത്തിന് ആറേമുക്കാല്‍ കോടിയേക്കാള്‍ മൂല്യമുണ്ടാക്കിയൊരു പ്രതിഭാസം, ലാറയുടെ ക്ലാസ്സുള്ള ഒരു സിദ്ധന്‍

ക്വീന്‍സ് ലാന്‍ഡില്‍, കാമറൂണ്‍ ഗ്രീനിന്റെ ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, ഒരു സ്വീറ്റ് ബാക്ക് ഫൂട്ട് പഞ്ചില്‍ കവറിന് മുകളിലൂടെ ഗ്യാലറിയുടെ അപ്പര്‍ ഡെക്കറില്‍ താഴ്ന്നിറങ്ങുന്ന കാഴ്ച്ച ആവിശ്വസനീയതയോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

സ്റ്റെപ്പ് ഔട്ട് ചെയ്യാതെ, ഇന്‍ സൈഡ് ഔട്ടിനു ശ്രമിക്കാതെ, ക്രീസില്‍ സ്റ്റാന്‍ഡ് ചെയ്ത്‌കൊണ്ട്, എങ്ങനെയാണ് ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ക്ക് , ബാക്ക് ഫുട്ടില്‍ അത്രയ്ക്ക് പവര്‍ ജനറേറ്റ് ചെയ്തുകൊണ്ട് ഗ്രൗണ്ടിന്റെ ആ ഡയറക്ക്ഷനിലേക്ക് അങ്ങെനെയൊരു ഷോട്ട് കളിക്കാന്‍ സാധിക്കുന്നത്? അവര്‍ അമ്പരപ്പോടെ ചോദിച്ചു. ആ അമ്പരപ്പിന്റെയും, ആവിശ്വസനീയതയുടെയും പേരായിരുന്നു കൈയ്ല്‍ മേയേഴ്സ്.

അക്ഷര്‍ദ്വീപിനെ പോയിന്റിലേക്ക് തഴുകി വിടുന്ന അയാള്‍, തൊട്ടടുത്ത നിമിഷത്തില്‍ മിഡ് വിക്കറ്റിലൂടെ പന്തിനെ മസ്സില്‍ഡ് ചെയുന്നുണ്ട്. പിന്നീട് പായിച്ച ട്രയ്‌സര്‍ ബുള്ളറ്റ് പോലെയുള്ള സ്‌ട്രൈറ്റ് ബൗണ്ടറി ഷീര്‍ പവറിന്റെ എക്‌സിക്യൂഷന്‍ ആയിരുന്നെങ്കില്‍, തൊട്ടടുത്ത നിമിഷം പ്രെസൈസ് ഫീറ്റ് മൂവ്‌മെന്റ് കൊണ്ട് ഒരു സ്ലോ ഡെലിവറിയെ കൃത്യമായി പിക്ക് ചെയ്ത് പ്യുവര്‍ ടൈമിംങ്ങിലൂടെ ബൗളറുടെ കാലുകള്‍ക്കിടയിലൂടെ ബൗണ്ടറി യിലേക്ക് പായിക്കുകയാണ്.

ബ്രാറിനെ മിഡ്വിക്കറ്റിന് മുകളിലൂടെ ആകാശസീമകളെ ചുംബിക്കാന്‍ പറഞ്ഞുവിട്ടപ്പോളും, റാസയെ ലോങ്ങ് ഓണിന് മുകളിലൂടെ പറത്തിയപ്പോഴും അയാളില്‍ ഗെയ്ല്‍-പൊള്ളാര്‍ഡ്-റസ്സല്‍ ത്രയങ്ങളുടെ ബ്രൂട്ടാലിറ്റി അതിന്റെ മൂര്‍ത്തിമത്ഭാവം പൂണ്ടിരുന്നു. നിമിഷന്തരങ്ങള്‍ക്കപ്പുറം മിനിമല്‍ സ്റ്റെപ് ഔട്ടില്‍ റബാഡയെ സ്‌ട്രൈറ്റ് ബാറ്റില്‍ ലോങ്ങ് ഓണിന് മുകളിലേക്ക് പായിക്കുമ്പോള്‍, അയാള്‍ ബ്രയിന്‍ ലാറയുടെ ക്ലാസ്സുള്ള ഒരു സിദ്ധനായി പരിണമിച്ചിരുന്നു.

അമ്പതു ലക്ഷത്തിന് ആറേമുക്കാല്‍ കോടിയേക്കാള്‍ മൂല്യമുണ്ടാക്കിയൊരു പ്രതിഭാസത്തില്‍ ഇനിയുമേറേ പ്രതീക്ഷിക്കുന്നു.