എവിടേക്കു എറിഞ്ഞാലും അടി വീഴാം.., പക്ഷേ ആ രാത്രി സാം തന്‍റേതു മാത്രമാക്കി

ഷാന്‍ ഷരീഫ്

കളി അവസാന ഓവറിലേക്ക് …  അവസാന ഓവറുകളില്‍ ആയുധങ്ങള്‍ക്കു മൂര്‍ച്ഛ കൂടുന്ന മില്ലെറിനെ റഷീദിനെ തീവറ്റിയ ഇവരെ ഒക്കെ ആണ് തനിക്കു നേരിടേണ്ടത് എന്ന് സാമിന് വ്യക്തമായിരുന്നു.. മുന്‍പത്തെ കളിയില്‍ ലാസ്റ്റ് ഓവറില്‍ 35 റണ്‍സ് വഴങ്ങിയിട്ട് പോലും തന്നിലുള്ള വിശ്വാസം തന്റെ ടീമിന് നഷ്ടപെടുന്നില്ല എന്നതും അദ്ദേഹത്തിന് മാനസിക പിരിമുറുക്കം സൃഷ്ടിച്ചിരിക്കാം…

ഡെപ്ത് ഓവര്‍ സ്‌പെഷ്യലിസ്‌റ് ആയ തന്റെ പാര്‍ട്ണര്‍ ബുമ്ര പോലും സെക്കന്റ് ലാസ്റ്റ് ഓവറില്‍ പത്തിന് മുകളില്‍ റണ്‍ വഴങ്ങേണ്ടി വരുന്നു എന്നുള്ളതും ലാസ്റ്റ് ഓവറില്‍ തനിക്കു പ്രതിരോധിക്കാന്‍ ഉള്ളത് അതിലും കുറച്ചു റണ്‍സ് മാത്രം ആണെന്ന് ഉള്ളതും അദ്ദേഹത്തിന് വന്‍ പ്രഷര്‍ നല്‍കിയിരിക്കാം …

ലാസ്റ്റ് ബോളുകള്‍ ഫേസ് ചെയ്യുന്നത് മില്ലെര്‍ എന്ന കില്ലര്‍ ആണ് ലോകോത്തര ഫിനിഷര്‍ ആണ് അതും മിന്നും ഫോമില്‍… എവിടേക്കു എറിഞ്ഞാലും അടിവീഴാം… ബാറ്റില്‍ പന്ത് കൊണ്ട് കഴിഞ്ഞാല്‍ പിന്നെ ഗാലറിയില്‍ ക്യാമറകള്‍ക്ക് നോക്കാം …

ബാറ്റില്‍ കൊള്ളാതെ ഡോട്ട് എറിയുക, അത് മാത്രം ആണ് തന്റെ മുന്നില്‍ ഉള്ള വഴി എന്ന് ആ മനുഷ്യന്‍ തിരിച്ചറിഞ്ഞിരിക്കാം… കൈവിട്ടുപോയ കളി തിരികെ പിടിക്കുക…ടീം തന്നിലുറപ്പിച്ച വിശ്വാസം സൂക്ഷിക്കുക… അതേ ആ രാത്രി തന്റെതു മാത്രമാക്കി മാറ്റുന്നു സാം…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍