ഐ.പി.എല്‍ 2021: ലങ്കന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് രാജസ്ഥാന്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനു പകരക്കാരനെ കണ്ടെത്തി രാജസ്ഥാന്‍ റോയല്‍സ്. ശ്രീലങ്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേരരെയാണ് രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ രണ്ടാം പാദത്തിലേക്കായി ടീമിലെത്തിച്ചിരിക്കുന്നത്.

ഇക്കാര്യം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിസാര പെരേര തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാനസികാരോഗ്യം പരിഗണിച്ച് സ്‌റ്റോക്‌സ് ക്രിക്കറ്റില്‍ നിന്നും തുറച്ചു നാളായി വിട്ടുനില്‍ക്കുകയാണ്.

32കാരനായ പെരേര അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 84 ടി20 മത്സരങ്ങളില്‍ ശ്രീലങ്കന്‍ ജേഴ്സി അണിഞ്ഞ താരം 1204 റണ്‍സും 51 വിക്കറ്റും നേടിയിട്ടുണ്ട്.