എറിഞ്ഞു വിറപ്പിച്ച് ആര്‍ച്ചര്‍; പൊരുതാവുന്ന സ്‌കോര്‍ നേടിയെടുത്ത് കൊല്‍ക്കത്ത

ഐ.പി.എല്‍ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് നേടിയത്. 34 ബോളില്‍ 47 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും 5 ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇയാന്‍ മോര്‍ഗന്‍ 23 ബോളില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നിതീഷ് റാണ 22 റണ്‍സും സുനില്‍ നരെയ്ന്‍ 15 റണ്‍സും ആന്ദ്രെ റസല്‍ 24 റണ്‍സും പാറ്റ് കമ്മിന്‍സ് 10 റണ്‍സും നേടി. ഒരു റണ്‍ മാത്രം എടുത്ത് നായകന്‍ ദിനേഷ് കാര്‍ത്തിക് നിരാശപ്പെടുത്തി.

Image

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. അങ്കിത് രാജ്പുത്, ജയ്‌ദേവ് ഉനദ്ഘട്ട്, രാഹുല്‍ തെവാട്ടിയ, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Image

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം തുടരാന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, റോയല്‍സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് സീസണിലെ രണ്ടാം ജയം നേടാനാണ് കൊല്‍ക്കത്തയുടെ ശ്രമം. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ നില നിര്‍ത്തിയാണ് ഇരുടീമും ഇറങ്ങിയിരിക്കുന്നത്.

Image
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്: ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, ദിനേശ് കാര്‍ത്തിക്ക്, നിതീഷ് റാണ, ഒയിന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, കംലേഷ് നാഗര്‍കോട്ടി, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Image
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ശ്രേയസ് ഗോപാല്‍, ടോം കറന്‍, ജോഫ്ര ആര്‍ച്ചര്‍, അങ്കിത് രാജ്പുത്, ജയ്‌ദേവ് ഉനദ്ഘട്ട്