മലയാളീ ടാ...; അടിച്ച് തകര്‍ത്ത് ദേവ്ദത്ത് പടിക്കല്‍, ഫിഫ്റ്റി

ഐ.പി.എല്‍ 13ാം സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് അര്‍ദ്ധ സെഞ്ച്വറി. 36 ബോളില്‍ ഫിഫ്റ്റി തികച്ച താരം 42 ബോളില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 56 റണ്‍സ് നേടിയാണ്  പുറത്തായത്. വിജയ് ശങ്കറിനായിരുന്നു വിക്കറ്റ്. പിന്നാലെ 29 റണ്‍സെടുത്ത ഫിഞ്ചും പുറത്തായി. അഭിഷേക് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 12 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലാണ് ബാംഗ്ലൂര്‍. കോഹ്‌ലിയും ഡിവില്ലിയേഴ്‌സുമാണ് ഇപ്പോള്‍ ക്രീസില്‍.

ടോസ് നേടിയ ഹൈദരാബാദ് ബാംഗ്ലൂരിനെബാറ്റിംഗിന് അയക്കുകയായിരുന്നു. ഫിഞ്ചിനൊപ്പം ബാംഗ്ലൂര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന പവര്‍പ്ലേയില്‍ 53 റണ്‍സാണ് അടിച്ചെടുത്തത്.

Image

ഓപ്പണിംഗ് വിക്കറ്റില്‍ ദേവ്ദത്ത്-ഫിഞ്ച് സഖ്യം 90 റണ്‍സ് ചേര്‍ത്തു. കാലിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. കാലിലിന് പരിക്കേറ്റ മാര്‍ഷ് ഓവര്‍ പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, ഡെയ്ല്‍ സ്റ്റെയ്ന്‍, യുസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, മിച്ചെല്‍ മാര്‍ഷ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.