ഐ.പി.എല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പീറ്റേഴ്‌സണ്‍ മടങ്ങി; ചാമ്പ്യന്മാരെയും പ്രവചിച്ചു

മുന്‍ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍ ഐ.പി.എല്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താന്‍ മടങ്ങുന്നതെന്ന് പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു. പീറ്റേഴ്‌സണ് പകരം കമന്‍റേറ്ററായി മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര എത്തിയിട്ടുണ്ട്.

“ഇത് വളരെ അസാധാരണമായ വര്‍ഷമാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ വീട്ടിലാണ്. അവരോടൊപ്പം എല്ലാദിവസവും ഉണ്ടാവണമെന്നാണ് ആഗ്രഹം. അതിനാല്‍ ഞാന്‍ മടങ്ങുകയാണ്” പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.

Kevin Pietersen Says Goodbye To IPL 2020

ഈ സീസണില്‍ ഡല്‍ഹി ചാമ്പ്യന്മാരാകുമെന്ന് ഐ.പി.എല്‍ തുടങ്ങുന്നതിനു മുമ്പ് പീറ്റേഴ്‌സണ്‍ പ്രവചിച്ചിരുന്നു. മടങ്ങുമ്പോള്‍ ചാമ്പ്യന്മാരാകാന്‍ സാധ്യതയുള്ള മൂന്നു ടീമുകള്‍ പീറ്റേഴ്‌സണിന്റെ ലിസ്റ്റിലുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ആ മൂന്ന് ടീമുകള്‍.

IPL 2020: Kevin Pietersen leaves IPL 2020 commentary panel;Check out

Read more

ഐ.പി.എല്ലില്‍ എല്ലാ ടീമുകള്‍ എട്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഈ മൂന്ന് ടീമുകളാണ് പോയിന്റ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 9 കളില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹിയാണ് ഒന്നാമത്. 8 കളില്‍ നിന്ന് 12 പോയിന്റുമായി മുംബൈ രണ്ടാമതും 9 കളില്‍ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂര്‍ മൂന്നാമതുമാണ്.