പന്തിന് പകരം ഇനി അവൻ നയിക്കും, കിരീടം ഉറപ്പിച്ച് ഡൽഹി; ടീമിൽ നിർണായക മാറ്റങ്ങൾ

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2023) ഋഷഭ് പന്ത് പങ്കെടുക്കാൻ സാധ്യതയില്ലാത്തതിനാൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാപ്റ്റൻസി സീനിയർ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന് കൈമാറാൻ സാധ്യതയുണ്ട്. വാഹനാപകടത്തിൽ പരിക്കേറ്റ പന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ എന്തായാലും ഈ വര്ഷം പകുതിയോടെ എങ്കിലും ആകാനാണ് സാധ്യത കൂടുതൽ.

റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന എഡിഷനിൽ പന്തിന് പകരം ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി വാർണർ എത്തിയേക്കും. സീനിയർ താരമെന്ന നിലയിലും മുമ്പ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകൻ എന്ന നിലയിലും വാർണർ തന്നെ നായകനാകും.

ക്യാപ്റ്റൻസി സംബന്ധിച്ച് ഡിസി ടീം മാനേജ്‌മെന്റ് വരും ദിവസങ്ങളിൽ വാർണറുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പന്തിന് കൃത്യസമയത്ത് ഫിറ്റ്നസ് നേടാൻ കഴിയുന്നില്ലെങ്കിൽ സർഫറാസ് ഖാൻ സീസണിൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ധരിക്കേണ്ടി വന്നേക്കാം.

DC യോട് അടുത്ത ഒരു സ്രോതസ്സ് TOI യോട് പറഞ്ഞത് ഇതാണ്:

“റിഷഭ് പന്താണ് ഞങ്ങളുടെ ടീമിന്റെ നട്ടെല്ല്. ഡേവിഡ് വാർണറിന് ഐപിഎൽ ടീമുകളെ നയിച്ച പരിചയമുണ്ട്. മാനേജ്‌മെന്റ് അദ്ദേഹത്തോട് സംസാരിക്കും. മധ്യനിരക്ക് ഇപ്പോൾ മികച്ച ബാറ്ററെ വേണം. സർഫറാസ് ഖാനോട് വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ ആവശ്യപ്പെടും. കോമ്പിനേഷൻ അത് ആവശ്യപ്പെടുന്നു. ചിലപ്പോൾ ഒരു വിക്കറ്റ് കീപ്പറായെയോ ഒരു ബാറ്റ്‌സ്മാനെയോ സ്വന്തമാക്കാൻ ടീം ശ്രമിച്ചേക്കാം.”