തലതാഴ്ത്തി ഇന്ത്യന്‍ ബാറ്റിംഗ് നിര; ബോളര്‍മാരും കൈയൊഴിഞ്ഞാല്‍ പരമ്പര നഷ്ടം

ഏറെ നിര്‍ണായകമായ മൂന്നാം ഏകദിനത്തിലും നിലവാരത്തിനൊത്ത് ഉയരാതെ ഇന്ത്യന്‍ ബാറ്റിംഗ് നിര. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടായി. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍നിന്നും രക്ഷിച്ചത്.

സുന്ദര്‍ 64 ബോളില്‍ 51 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ക്ക് ഒരു റണ്‍സ് അകലെ അര്‍ദ്ധ സെഞ്ച്വറി നഷ്ടമായി. ശിഖര്‍ ധവാന്‍ 28, ശുഭ്മാന്‍ ഗില്‍ 13, ഋഷഭ് പന്ത് 10, സൂര്യകുമാര്‍ യാദവ് 6, ദീപക് ഹൂഡ 12, ദീപക് ചാഹര്‍ 12, യുസ്‌വേന്ദ്ര ചഹല്‍ 8, അര്‍ഷ്ദീപ് സിംഗ് 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ന്യൂസീലന്‍ഡിനായി ആദം മില്‍നെയും ഡാരില്‍ മിച്ചലും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ടിം സൗത്തി രണ്ടും ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഇന്ത്യ ടീം- ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിംഗ്, യുസ് വേന്ദ്ര ചഹാല്‍

ന്യൂസീലന്‍ഡ് ടീം-ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍ (ര), ടോം ലാദം, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ആദം മില്‍നെ, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍