നാലാം ദിനം ഇന്ത്യ വിറച്ചു തുടങ്ങി; മധ്യനിരയിലെ സിംഹങ്ങള്‍ വീണു

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് മോശം തുടക്കം. മധ്യനിരയിലെ കരുത്തരായ നായകന്‍ അജിന്‍ക്യ രഹാനെയെയും (4) വൈസ് ക്യാ്പ്റ്റന്‍ ചേതേശ്വര്‍ പുജാരയെയും (22) ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും (17) രവീന്ദ്ര ജഡേജ (0)യെയും ഇന്ത്യക്ക് ക്ഷണത്തില്‍ നഷ്ടമായി. രണ്ടാം ഇന്നിംഗ്‌സില്‍51/5 എന്ന നിലയിലാണ് ഇന്ത്യ. ആകെ 100 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്.

പുജാരയെ കിവി പേസര്‍ കൈല്‍ ജാമിസനാണ് കൂടാരം കയറ്റിയത്. ജാമിസന്റെ പന്തില്‍ എഡ്ജ് ചെയ്ത പുജാര, വിക്കറ്റ് കീപ്പര്‍ ടോം ബ്ലന്‍ഡലിന്റെ ഗ്ലൗസില്‍ ഒതുങ്ങി. രഹാനെയെ നിലയുറപ്പിക്കും മുന്‍പ് സ്പിന്നര്‍ അജാസ് പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മായങ്കിനെയും ജഡേജയെയും മടക്കിയ ടിം സൗത്തിയാണ് ഇന്ത്യയെ കൂടുതല്‍ പ്രഹരിച്ചത്.

ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ശ്രേയസ് അയ്യരും (6 നോട്ടൗട്ട്) ആര്‍. അശ്വിനും (0 നോട്ടൗട്ട്) ക്രീസിലുണ്ട്.