ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം?; തിരഞ്ഞെടുത്ത് സഹീര്‍ ഖാന്‍

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് ഏറ്റവും മൂല്യമേറിയ താരമായി സഹീര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ മൂല്യമേറിയ താരമായി ഞാന്‍ തിരഞ്ഞെടുക്കുക ജസ്പ്രീത് ബുംറയെയാണ്. കാരണം മല്‍സരത്തിന്റെ തുടക്കത്തിലും അവസാനവും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബോളറാണ് അദ്ദേഹം. പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനും അസാധാരണ മിടുക്കുള്ള ബോളറാണ് ബുംറ.

ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ കിടിലന്‍ യോര്‍ക്കറുകള്‍ ഏതു മികച്ച ബാറ്ററുടെയും പ്രതിരോധം ഭേദിക്കും. മധ്യ ഓവറുകളിലും വിക്കറ്റെടുക്കുന്ന സ്പെല്ലുകളെറിയാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്.

ഈ ലോകകപ്പ് ബംറയ്ക്കു അവകാശപ്പെട്ടതായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്കുന്ന ബോളറും അദ്ദേഹമായിരിക്കും- സഹീര്‍ ഖാന്‍ പറഞ്ഞു.