ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയ യുവ താരം അഭിഷേക് ശർമ്മയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സ്റ്റാർ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ബാറ്റ് കൊണ്ട് മാത്രമല്ല ബോൾ കൊണ്ടും താരം ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുകൾ എടുക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു. വെറും ഒരു ഓവറിൽ മൂന്നു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകനും മുൻ ന്യുസിലാൻഡ് താരവുമായ ബ്രണ്ടന്‍ മക്കല്ലം.
ബ്രണ്ടന്‍ മക്കല്ലം പറയുന്നത് ഇങ്ങനെ:
” സഞ്ജുവിനേക്കാളും സുര്യയെക്കാളും മികച്ചത് അഭിഷേകായിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടി20യില്‍ കണ്ടതില്‍വെച്ച് എക്കാലത്തേയും മികച്ചതായിരുന്നു. ഏത് ബൗളിങ് ആക്രമണത്തിനെതിരേയും ഇങ്ങനെ ചെയ്യാന്‍ അഭിഷേകിന് കഴിവുണ്ട്. 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവനെതിരേയും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്”
ബ്രണ്ടന്‍ മക്കല്ലം തുടർന്നു:
Read more
” ഞങ്ങളുടെ പദ്ധതികളെയെല്ലാം തകര്‍ത്തുകളയുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. അവനെ തടയാനാവില്ലായിരുന്നു. ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെയെല്ലാം കഴിവുകള്‍ ഒരുമിച്ച് ലഭിച്ചിരിക്കുന്ന താരമാണ് അഭിഷേക്” ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.