ലോകകപ്പിലും, നാട്ടിലും, പുറത്തും ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബോളര്‍?, കണക്കുകള്‍ പറയുന്ന പേര്

മുഹമ്മദ് ഷമി ഏകദിനത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഓള്‍ ടൈം ഗ്രേറ്റ് ഏകദിന ബൗളര്‍മാരില്‍ ഒരാളായി വരും. 93 ഇന്നിങ്‌സുകളില്‍ നിന്നായി ഷമി നേടിയത് 173 വിക്കറ്റുകളാണ്. അതായത് ഒരു ഏകദിനത്തില്‍ 1.84 വിക്കറ്റുകള്‍ . (ഓള്‍മോസ്റ്റ് 2 വിക്കറ്റുകള്‍). ഇന്‍ക്രഡിബിള്‍ സ്റ്റാറ്റ്‌സുകളില്‍ ഒന്നാണിത്.

ഈ വിക്കറ്റുകള്‍ നേടിയതത്രയും 25.5 ശരാശരിയിലും 27.4 സ്‌ട്രൈക് റേറ്റിലും ആണെന്നുള്ളത് ലോക ഏകദിന ക്രിക്കറ്റിലെ ഓള്‍ടൈം ഗ്രേറ്റ് ബൗളര്‍മാരുടെ നിരയിലേക്ക് ഷമിയെ പ്രതിഷ്ഠിക്കുന്നുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100, 150 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളറും മുഹമ്മദ് ഷമിയാണ്..

ഇനി ലോകകപ്പിലെ ഇന്ത്യയുടെ ബൗളര്‍മാര്‍ ഷമിക്ക് ഒപ്പം കളിച്ചപ്പോഴുള്ള അവരുടെ സ്റ്റാറ്റ്‌സ് ഒന്നു നോക്കാം

ബുംറ – 30.5 avg, 38.2 SR
സിറാജ് – 18.9 avg, 20.9 SR
കുല്‍ദീപ് – 31.5 avg, 35.3 SR
ജഡേജ – 40.3 avg, 48.9 SR
അശ്വിന്‍ – 34.1 avg, 41.4 SR
പാണ്ഡ്യ – 25.4 avg, 28.2 SR
ഷാര്‍ദ്ദുല്‍ – 50.5 avg, 42.8 SR

29 ഇന്നിങ്‌സുകള്‍ മാത്രം ബൗള്‍ ചെയ്തിട്ടുള്ള സിറാജ് മാത്രമാണ് ഷമിയേക്കാള്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുള്ളത്. അതായത് ഒരു ഡിക്കേഡ് ആയി ഷമിയാണ് ഇന്ത്യന്‍ ഏകദിന ബൗളിംഗിന്റെ മുന്‍ നിര പോരാളി..

ഇനി നിലവിലെ ഇന്ത്യന്‍ പേസര്‍മാരുടെ ഇന്ത്യയിലെ കണക്കുകള്‍ നോക്കാം:

ഷമി – 29.6 avg, 30.0 SR
ബുംറ – 30.4 avg, 36.2 SR
സിറാജ് – 17.2 avg, 22.4 SR
പാണ്ഡ്യ – 34.9 avg, 35.8 SR
ഷര്‍ദ്ദുല്‍ – 36.5 avg, 33.8 SR

15 മല്‍സരങ്ങള്‍ മാത്രം കളിച്ച സിറാജ് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യന്‍ പേസര്‍മാരില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട് ഷമി. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കണക്ക്, ഏകദിന ലോകകപ്പിലെ പെര്‍ഫോമന്‍സ്:

ലോകകപ്പുകളില്‍ വെറും 11 ഇന്നിങ്‌സുകളില്‍ നിന്നായി 31 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയിരിക്കുന്നത്. ഷമിയുടെ 15.7 ശരാശരി , 18.6 SR ലോകകപ്പ് ഇതിഹാസമായ മിച്ചല്‍ സ്റ്റാര്‍ക്കിന് പിറകില്‍ രണ്ടാമത്തെ മികച്ച കണക്കുകളാണ്.

ചുരുക്കത്തില്‍ ലോകകപ്പിലും, ഇന്ത്യയിലും , ഇന്ത്യക്ക് പുറത്തും ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളര്‍ മുഹമ്മദ് ഷമി തന്നെയാണ്. അത് കൊണ്ട് തന്നെ 2023 ലോകകപ്പില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഷമിയുടെ സാന്നിദ്ധ്യം ഇന്ത്യയുടെ മുന്നേറ്റത്തിന് അത്യാവശ്യമാണ്.

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍