സൗത്താഫ്രിക്കയോടുള്ള ആ നാണക്കേട് ഇന്ത്യ ഇത്തവണ തിരുത്തികുറിക്കുമോ; കൂടെ അനിൽ കുംബ്ലെയുടെ ആ റെക്കോഡും?

സൗത്താഫ്രിക്കയ്ക്കെതിരെയുള്ള വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് പലകാരണങ്ങൾ കൊണ്ടും നിർണ്ണായകമാണ്. സൗത്താഫ്രിക്കൻ മണ്ണിൽ ഇതുവരെ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്ന നാണക്കേട് കാലങ്ങളായി ഇന്ത്യൻ ടീമിനുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള ഇത്തവണത്തെ പരമ്പര വിജയിച്ചാൽ ഇന്ത്യയ്ക്ക് ആ നാണക്കേട് മാറ്റനാവും.

സെഞ്ചൂറിയനിൽ വെച്ച് നാളെയാണ് ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. ജനുവരി 7 നാണ് രണ്ടാം ടെസ്റ്റ് മത്സരം. രോഹിത് ശർമ്മ നയിക്കുന്ന ഇത്തവണത്തെ ടെസ്റ്റ് ടീം മികച്ച ഫോമിൽ നിൽക്കുന്ന സമായമായതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം ഇന്ത്യയ്ക്ക് പുറത്തെടുക്കാൻ കഴിയുമെന്നാണ് ആരാധകർ വിശ്വാസിക്കുന്നത്.

ബാറ്റിംഗ് നിരയോടൊപ്പം ബൗളിംഗ് നിരയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ശക്തരായ സൗത്താഫ്രിക്കയ്ക്കെതിരെ വിജയം കരസ്ഥമാക്കാൻ സാധിക്കൂ.

സൗത്താഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതൽടെസ്റ്റ് വിക്കറ്റ് നേടിയ ആദ്യ മൂന്ന് ബൗളേഴ്സും ഇന്ന് ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല. 19 ഇന്നിംഗ്സിൽ നിന്നും 60 വിക്കറ്റുകൾ നേടിയ ഹർഭജൻ സിംഗാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 25 ഇന്നിംഗ്സിൽ നിന്നും 64 വിക്കറ്റുകൾ നേടിയ ജവഗൽ ശ്രീനാഥ് ആണ് രണ്ടാം സ്ഥാനത്ത്. 40 ഇന്നിംഗ്സിൽ നിന്നും 80 വിക്കറ്റുകൾ നേടി ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെയാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയവരിൽ ഒന്നാം സ്ഥാനത്ത്.