ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ?; ഫലം പ്രവചിച്ച് ചോപ്ര

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ താരം ആകാശ് ചോപ്ര. ഇന്ത്യ ഇക്കുറിയും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടില്ലെന്ന് ചോപ്ര പറയുന്നു.

ഇന്ത്യ ഇത്തവണയും പരമ്പര ജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതല്‍പ്പം പ്രയാസകരമാണ്. ആന്റിച്ച് നോര്‍ക്കിയ കളിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക 2-1 പരമ്പര സ്വന്തമാക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. നോര്‍ക്കിയ കളിക്കാനില്ല. അതിനാല്‍ 1-1ന് സമനിലയില്‍ ആകാനാണ് സാധ്യത. ചിലപ്പോള്‍ ഒരു ടെസ്റ്റ് സമനിലയില്‍ കലാശിച്ചേക്കാം. ഒന്നാം ടെസ്റ്റിന് മഴ പ്രശ്‌നം സൃഷ്ടിക്കാനും സാധ്യതയുണ്ട്- ചോപ്ര പറഞ്ഞു.

Read more

ദക്ഷിണാഫ്രിക്കയ്ക്ക് ഒരുപാട് മുന്‍തൂക്കമുണ്ടെന്ന് പറയുന്നില്ല. എന്നിരുന്നാലും അവര്‍ക്ക് നേരിയ മേല്‍ക്കൈയുണ്ട്. പക്ഷേ, പരമ്പര സമനിലയില്‍ കലാശിക്കുമെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയ്ക്ക് 51 ശതമാനവും ഇന്ത്യക്ക് 49 ശതമാനവും സാധ്യത കല്‍പ്പിക്കുന്നു. ഏതെങ്കിലുമൊരു ടീം ജയിക്കുകയാണെങ്കില്‍ അതു ദക്ഷിണാഫ്രിക്ക ആയിരിക്കുമെന്നും ചോപ്ര വ്യക്തമാക്കി.