ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ഇന്ത്യ , ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പണി ഉറപ്പ്; ആരാധകർക്ക് ആശങ്ക

ചില അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ചില സൂചനകൾ നമുക്ക് കിട്ടും, ആ സൂചന കാണുമ്പോൾ തന്നെ അത് ഒഴിവാക്കി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ നമുക്ക് പറ്റും. ഇനി അപകടം ഒന്നും വരില്ലെന്നേ, നമുക്ക് ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ അതിനെ ശ്രദ്ധിക്കാതെ പോയാലോ- ചിലപ്പോൾ വലിയ പണി കിട്ടും. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ പോലെ. അത്തരത്തിൽ ഇപ്പോൾ പരിഹരിച്ചാൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുന്ന ഒരു പ്രശ്നം ഇന്ത്യക്കുണ്ട്. സംഭവം മറ്റൊന്നും അല്ല ഇന്ത്യൻ ഓൾ റൗണ്ടറുമാരായ ജഡേജയുടെയും അക്സറിന്റെയും ഫോം സംബന്ധിച്ചാണ്.

രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ ഉള്ള പേരാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ജഡേജ മികച്ചവനാണ് എന്നത് ഈ കാലഘട്ടത്തിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി ജഡേജ ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബാറ്റിംഗിൽ അത്ര മികവ് കാണിക്കുന്നില്ല. താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഇല്ലെന്ന് സാരം. അതെ സമയം യുവതാരം അക്‌സർ ആകട്ടെ ബാറ്റിംഗിൽ തിളങ്ങുന്നുണ്ടെങ്കിലും ബോളിങ്ങിൽ മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയാം. ഇന്നലെ സ്പിന്നിനെ തുണക്കുന് പിച്ചിൽ പോലും വിക്കറ്റ് എടുക്കാൻ താരത്തിന് സാധിച്ചില്ല.

സത്യത്തിൽ ഇത് ഇന്ത്യൻ ക്രിക്കറ്റിന് അത്ര നല്ല കാര്യമല്ല. ലോകകപ്പ് ടീമിൽ ഉള്ള രണ്ടുത്തരങ്ങളാണ് ഇരുവരും. ജഡേജ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ടോപ് ഓർഡർ തകർന്നാൽ ജഡേജയുടെ ഭാഗത്ത് നിന്ന് മികച്ച ഇന്നിംഗ്സ് വരേണ്ടത് അത്യാവശ്യമാണ് . ബോളിങ്ങിൽ മാത്രം ഫോമിൽ നിൽക്കുന്ന ജഡേജയെ അല്ല ഇന്ത്യക്ക് അത്യാവശ്യം എന്ന് സാരം. അക്‌സർ ആകട്ടെ ഇനി 3 ഓൾ റൗണ്ടറുമാരുമായി സ്പിൻ പിച്ചിലൂക്ക ഇന്ത്യ മുന്നോട്ട് പോയാൽ ടീമിൽ കാണും, താരവും തിളങ്ങണം.

എന്തായാലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും ജഡേജ ബാറ്റിംഗിലും അക്‌സർ ബോളിങ്ങിലും തിളങ്ങുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.