ഇന്ത്യയെ വീഴ്ത്താന്‍ ശ്രീലങ്ക പിച്ചില്‍ ഒരുക്കിയ ചതി, മികച്ച നീക്കമെന്ന് പാക് മുന്‍ താരം

ഇന്ത്യയെ വീഴ്ത്താന്‍ സ്ലോ പിച്ചൊരുക്കിയ ശ്രീലങ്കയുടെ നീക്കത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. ബോള്‍ ബാറ്റിലേക്ക് എത്താത്തത് കാര്യങ്ങള്‍ ദുഷ്‌കരമാക്കിയെന്നും മത്സരത്തില്‍ ഇന്ത്യയെ ശ്രീലങ്ക തന്ത്രപരമായി മറികടന്നെന്നും റമീസ് രാജ പറഞ്ഞു.

“ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു പിച്ച് തയ്യാറാക്കിയാല്‍ ശ്രീലങ്കക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇംഗ്ലീഷില്‍, ഞങ്ങള്‍ അതിനെ ഒരു ടാക്കി ഉപരിതലമെന്ന് വിളിക്കുന്നു. അവിടെ നിങ്ങള്‍ക്ക് റണ്‍സിനായി കഠിനാധ്വാനം ചെയ്യണം. രണ്ടാം ടി20 ക്കായി ശ്രീലങ്ക സമാനമായ പിച്ചാണ് ഒരുക്കിയത്. അതിനാലാണ് അവര്‍ വിജയിച്ചത്.”

Ramiz Raja Slams Pakistan Cricket Team After Batting Collapse In 2nd ODI vs  England

“ഇന്ത്യ കഠിനമായി പോരാടിയെങ്കിലും അവര്‍ക്ക് പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് കാരണം, അവരുടെ പ്രധാന കളിക്കാരില്‍ ഭൂരിഭാഗവും കളിച്ചിരുന്നില്ല. എന്നിട്ടും അവര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കി. എന്നാല്‍ വിജയം വിജയം തന്നെയാണ്. ഈ വിജയത്തില്‍ നിന്ന് ശ്രീലങ്കയ്ക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും, അവരുടെ ശക്തിക്കൊത്ത് എങ്ങനെ കളിക്കാമെന്നും എതിരാളിയുടെ കഴിവുകളെ എങ്ങനെ അസാധുവാക്കാമെന്നും” റമീസ് രാജ പറഞ്ഞു.

India vs Sri Lanka 2nd T20 Highlights: Sri Lanka beat India by 4 wickets to  level series 1-1 | Hindustan Times

മത്സരത്തില്‍ നാലു വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക രണ്ടു പന്തു ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.