ടോസ് ഭാഗ്യം വീണ്ടും ഷനകയ്ക്കൊപ്പം; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം, ഒടുവില്‍ അവന് അവസരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.

കളിഞ്ഞ മത്സരത്തിലിറങ്ങിയ ടീമില്‍ ഒരുമാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവ് ടീമിലിടം പിടിച്ചു. ലങ്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. മധുശങ്കയും പാത്തും നിസ്സാങ്കയും ഈ മത്സരത്തില്‍ പുറത്തിരിക്കും.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Read more

ശ്രീലങ്കന്‍ ഇലവന്‍: കുസല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, നുവാനിദു ഫെര്‍ണാണ്ടോ, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുനിത് വെല്ലലഗെ, ലഹിരു കുമാര, കസുന്‍ രജിത.