ഓരോ ദിവസവും മിനിമം 50,000ത്തില്‍ കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തിലിരുന്ന് വീക്ഷിച്ച ടെസ്റ്റ് മത്സരം!

ഷമീല്‍ സലാഹ്

തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനിറങ്ങിയലാന്‍സ് ക്ലൂസ്‌നര്‍.. വേദി: 1996ല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഇന്ത്യ vs സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം.

അലന്‍ ഡൊണാള്‍ഡിനൊപ്പം ഓപ്പണിങ്ങ് പങ്കാളിയായി ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സിനെതിരെ പന്തെറിയേണ്ടി വന്നപ്പോള്‍, പ്രോട്ടീസ് ബൗളിങ്ങിനെതിര സംഹാര താണ്ഡവമാടിയ മുഹമ്മദ് അസ്ഹറുദ്ദീനില്‍ നിന്നും തുടര്‍ച്ചയായ 5 ബൗണ്ടറികളക്കം നിരാശാജനകമായ തുടക്കവുമായി ക്ലൂസ്‌നര്‍ക്ക് വഴങ്ങേണ്ടി വന്നത് ഒറ്റ വിക്കറ്റ് പോലുമില്ലാതെ 14 ഓവറില്‍ നിന്നും 75 റണ്‍സ്.. എന്നാലോ., ആദ്യ ഇന്നിങ്‌സിലെ താളം നഷ്ടപ്പെട്ട ശേഷം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ സൗത്താഫ്രിക്കന്‍ വിജയമുറപ്പിച്ച് കൊണ്ട് ഇന്ത്യന്‍ ബാറ്റിങ്ങിനെ തകര്‍ത്ത് കൊണ്ടുള്ള 64 റണ്‍സുകള്‍ വിട്ട് കൊടുത്തുള്ള 8 വിക്കറ്റിന്റെ അത്യുജ്വല പ്രകടനവും..

ആദ്യ ഇന്നിങ്സിലെ പരാജയം ഉള്‍ക്കൊണ്ട് ഈഡനിലെ ഫ്‌ലാറ്റ് ട്രാക്കില്‍ തന്റെ റണ്ണപ്പുകള്‍ കുറച്ച് ഫുള്‍ലെങ്ത് പന്തുകളിലൂടെ ക്ലൂസ്‌നര്‍ ശ്രദ്ധേയമായ ഒരു തിരിച്ച് വരവിലൂടെ ഈ നേട്ടം കൊയ്തു. ക്ലൂസ്‌നറുടെ ടെസ്റ്റ് കരിയറിലെ തന്നെ ബെസ്റ്റ് ബൗളിങ്ങ് പ്രകടനവും ഇത് തന്നെയാണ്.. എങ്കിലും ഇരു ഇന്നിങ്‌സിലും സൗത്താഫ്രിക്കക്കായി സെഞ്ച്വറി നേടിയ ഓപ്പണിങ്ങ് ബാറ്റര്‍ ഗാരി ക്രിസ്റ്റന്‍ ആയിരുന്നു മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.

സൗത്താഫ്രിക്കയുടെ മറ്റൊരു ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായ ആന്‍ഡ്രൂ ഹഡ്‌സന്റെ ആദ്യ ഇന്നിങ്‌സിലെയും, ഡാരില്‍ കള്ളിനന്റെ രണ്ടാമത്തെ ഇന്നിങ്‌സിലെയും സെഞ്ച്വറികളും. ഇന്ത്യന്‍ നിരയില്‍ നിന്നും പിറന്ന ഏക സെഞ്ച്വറി ആദ്യ ഇന്നിങ്ങ്‌സില്‍ അസ്ഹറുദ്ദീന്‍ നേടിയ വേഗതയേറിയ സെഞ്ച്വറിയും, കുംബ്ലെയുടെ ധീരമായ ചെറുത്ത് നില്‍പ്പും, രണ്ടാം ഇന്നിങ്ങ്‌സില്‍ മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അസ്ഹറിന്റെ തന്നെ മറ്റൊരു അര്‍ദ്ധ സെഞ്ച്വറിയുമൊക്കെയാണ് ഈ മത്സരത്തിലെ ഹൈലെറ്റ്.

ടെസ്റ്റിലെ ഓരോ ദിവസവും മിനിമം 50000ല്‍ കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തിലിരുന്ന് വീക്ഷിച്ച ആവേശകരമായ ഈ ടെസ്റ്റ് മത്സര വിജയത്തോടെ സൗത്താഫ്രിക്ക സീരീസില്‍ ഒപ്പമെത്തുകയും ചെയ്തു.. ഇതിനോടകം അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കാണ്‍പൂരില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 163ന്റെ കരുത്തിലൂടെ ഇന്ത്യ വിജയിക്കുകയും, ഒപ്പം കരുത്തരായ സൗത്താഫ്രിക്കന്‍ നിരയെ കീഴക്കി പരമ്പരയും സ്വന്തമാക്കുന്നുണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍