അയ്യരുടെ പ്രകടനം ഒരു ഓര്‍മ്മപ്പെടുത്തലാണ്, വല്യേട്ടന്മാരുടെ സ്ഥാനം ഇനി സുരക്ഷിതമല്ല

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുക എന്നത് മനസ്സാന്നിധ്യത്തിന്റെ വിജയം കൂടിയാണ്. അയ്യരെ സംബന്ധിച്ചിടത്തോളം ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്ങ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്നതിനേക്കാള്‍ 5 ആം നമ്പറില്‍ ഇറങ്ങി അക്കാര്യം നേടി എന്നത് തന്നെയാണ് മറ്റ് അരങ്ങേറ്റ സെഞ്ചുറിക്കാരില്‍ നിന്നും ആ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നത്.

ഒപ്പം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ രണ്ടിന്നിങ്ങ്‌സിലും 5 ആം നമ്പറില്‍ ഇറങ്ങി ടീമിന്റെ ടോപ് സ്‌കോററാകുക എന്ന അവിസ്മരണീയ നേട്ടം കൂടി അയാള്‍ക്ക് സ്വന്തമാക്കാന്‍ പറ്റി.

Image

അവശ്യ ഘട്ടങ്ങളില്‍ നല്ല സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താനുള്ള കഴിവ് തന്നെയാണ് മധ്യനിരയിലെ അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ക്ക് വേണ്ട കഴിവുകളിലൊന്ന് എന്നത് കൊണ്ട് തന്നെ അയ്യര്‍ വരും നാളുകളിലും ഇന്ത്യന്‍ മധ്യ നിരയെ നയിക്കുമെന്ന് പ്രത്യാശിക്കാം.

Image

അയ്യരുടെ പ്രകടനം ഒരു ഓര്‍മ്മപ്പെടുത്തലാണ്. എന്ത് തന്നെ സംഭവിച്ചാലും തങ്ങളുടെ സ്ഥാനം സുരക്ഷിതമാണെന്ന മുതിര്‍ന്നവരുടെ ധാരണയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന യുവതാരങ്ങളുടെ പ്രതീകം കൂടിയാണ് അയ്യര്‍.

ഭാവിയില്‍ അയ്യര്‍ ‘ദ ഗ്രേറ്റ് ‘ ആയി തന്നെ അറിയപ്പെടട്ടെ..